തിരുവനന്തപുരം : നാമനിർദേശ കത്രിക സമർപ്പണം നാളെ അവസാനിക്കവേ സംസ്ഥാനത്ത് 19 മണ്ഡലങ്ങളിൽ ബിജെപി സിപിഎം ഡീൽ എന്ന വിഡി സതീഷിന്റെ ആരോപണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. പാലക്കാട് തൃപ്പൂണിത്തറ, റാന്നി അടക്കം ബിജെപി ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകളിലാണ് ആരോപണം.
ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതാണ് യുഡിഎഫ് ‘ഡീൽ’ സംശയിക്കാൻ കാരണം. റാന്നി, കോന്നി, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂർ, കുന്നംകുളം, കളമശ്ശേരി ഏറ്റുമാനൂർ തുടങ്ങിയ മണ്ഡലങ്ങളാണ് കോൺഗ്രസ് ആരോപിക്കുന്നത്
പാലക്കാട് സിപിഎം ഹോട്ടൽ വ്യവസായിയായ ദുർബല സ്ഥാനാർത്ഥി നിർത്തിയപ്പോൾ ബിജെപി നഗരസഭ പിടിച്ചെടുത്ത തൃപ്പൂണിത്തുറയിൽ പാർട്ടിക്ക് സ്ഥാനാർത്ഥിയില്ല. റാന്നിയിലെ സ്ഥാനാർത്ഥിയാകട്ടെ ശബരിമല വിഷയം ഇത്തവണ തെരഞ്ഞെടുപ്പിൽ ചർച്ച ആവില്ല എന്നാണ് പറയുന്നത്. സതീഷിന്റെ ആരോപണത്തിന് ചുവടുപിടിച്ച് ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ പങ്കെടുത്തവർ ചെങ്ങന്നൂർ, ഏറ്റുമാനൂർ അടക്കമുള്ള മണ്ഡലങ്ങളിലെ ധാരണ ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂരിൽ ശക്തമായ സാന്നിധ്യമായിരുന്ന നാട്ടുകാരനായ സന്ദീപ് വചസ്പ തിയെ ഹരിപ്പാടിന് മാറ്റി. ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാർത്ഥി മന്ത്രി സജി ചെറിയാനാണ്.കോട്ടയം ഏറ്റുമാനൂരിൽ ടിൻറി 20 ആദ്യം പ്രഖ്യാപിച്ച നടിയായ സ്ഥാനാർത്ഥിക്ക് വോട്ട് പോലുമില്ല. തുടർന്നുവന്ന സ്ഥാനാർത്ഥിക്കും അറിയപ്പെടുന്ന രാഷ്ട്രീയ പശ്ചാത്തലം ഇല്ല. ദേവസം മന്ത്രി കൂടിയായ വി എൻ വാസവൻ ആണ് ഇവിടെ മത്സരിക്കുന്നത്.
അതേസമയം ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ശക്തമായി സമരരംഗത്ത് ഉണ്ടായിരുന്ന കോട്ടയത്തെ ബിജെപി നേതാക്കൾക്ക് സീറ്റു ലഭിച്ചില്ല എന്ന അമർഷം പാർട്ടിക്കുള്ളിൽ ഉണ്ട്. സഹകരിച്ചുകൊണ്ട് നിസഹകരിക്കുക എന്നുള്ള രീതിയിലാണ് പല നേതാക്കളും ‘ശബരിമല വിഷയത്തിൽ ഏറ്റുമാനൂർ ദേവസ്വം മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബിജെപി നേതാക്കളെ ഒഴിവാക്കുകയായിരുന്നു എന്നാണ് സംസാരം. സീറ്റ് പ്രതീക്ഷിച്ച് അണിയറ പ്രവർത്തനങ്ങളെല്ലാം നടത്തിയ നേതാക്കളെയാണ് അവസാനഘട്ടത്തിൽ ഒഴിവാക്കിയത്. ശബരിമല യുവതി പ്രവേശനകാലത്ത് നാമജപ ഘോഷയാത്ര നടത്തിയ പ്രവർത്തകർക്കെതിരെയുള്ള കേസുകൾ ഇപ്പോഴും തുടരുന്നതും പാർട്ടിയെ താഴത്തട്ടിൽ അസ്വസ്ഥമാക്കുന്നുണ്ട്
സതീശന്റെ ആരോപണത്തിന് സി.പി.എമ്മും ബി.ജെ.പിയും മറുപടി പറഞ്ഞു. പരാജയ ഭീതിയിൽ സതീശന് വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുങ്ങുന്ന കപ്പലാണ് സി.പി.എം. ആ കപ്പലിലേക്ക് ബി.ജെ.പിയെ കൂട്ടിക്കെട്ടാൻ നോക്കണ്ട. 27 സംസ്ഥാനങ്ങളിലും പത്ത് കേന്ദ്രഭരണപ്രദേശങ്ങളിലും മുന്നണിയായി മത്സരിക്കുന്ന പാർട്ടികളാണ് സി.പി.എമ്മും കോൺഗ്രസും. അവിടെല്ലാം ബി.ജെ.പിയാണ് ഇവരുടെ പൊതുശത്രു. പിന്നെ എന്തടിസ്ഥാനത്തിലാണ് കേരളത്തിൽ ഡീലുണ്ടാക്കുകയെന്നും അദ്ദേഹം ചോദിച്ചു.
മറ്റു ചില സീറ്റുകളിലും സി.പി.എം- ബി.ജെ.പി ഡീലുണ്ടെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. സംസ്ഥാനത്തെ പത്ത് മണ്ഡലങ്ങളിൽ ബി.ജെ.പി- സി.പി.എം ധാരണയുണ്ടെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.സുധാകരനും ആരോപിച്ചു. പാലക്കാട്ട് ബി.ജെ.പിയുടെ ജയം പ്രതിപക്ഷ നേതാവ് ഉറപ്പിച്ചുവെന്നാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പറഞ്ഞത്. ബി.ജെ.പിയുമായി ഡീലുണ്ടെങ്കിൽ പാലക്കാട്ട് എന്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ ചോദിച്ചു. ആരോപണങ്ങളെ പുച്ഛത്തോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡീൽ നടത്തുന്നത് പ്രതിപക്ഷ നേതാവാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ കുറ്റപ്പെടുത്തി.

