Spread the love

ഭോപാൽ: മകളെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ‘വൈറൽ സുന്ദരി’ മോണലിസയുടെ പിതാവ്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു. മധ്യപ്രദേശിലെ മഹേശ്വർ പട്ടണത്തിൽ നിന്നുള്ള നാടോടി പാർധി സമൂഹത്തിലെ അംഗമായ മൊണാലിസ ബുധനാഴ്ച തിരുവനന്തപുരം പൂവാറിലെ അരുമാനൂരിലെ നൈനാർ ക്ഷേത്രത്തിൽ വെച്ച് ഫർമാൻ ഖാനുമായി മന്ത്രിയുടെയും സി.പി.എം. സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ വിവാഹിതയായി.

കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച അവരുടെ പിതാവ് ജയസിംഗ് ഭോസ്ലെ, മോണാലിസ ‘ലവ് ജിഹാദിന്റെ’ ഇരയെന്നാരോപിച്ചു.

“രാജ്യമെമ്പാടും എന്റെ മകൾ പ്രശസ്തി നേടിയിട്ടുണ്ട്. മൊണാലിസയെ സുരക്ഷിതമായി മധ്യപ്രദേശിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഞാൻ മുഖ്യമന്ത്രി മോഹൻ യാദവിനോട് അഭ്യർത്ഥിക്കുന്നു. ഫർമാൻ ഖാൻ എന്ന മുസ്ലീം യുവാവാണ് അവളെ വഞ്ചനയിലൂടെ കുടുക്കിയത്. ഇതൊരു ലവ് ജിഹാദ് കേസാണ്,” ജയസിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.