Spread the love

കോഴിക്കോട് കോർപ്പറേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് വൻ ദുരന്തം. നാലുപേർ മരിച്ചു. തൊഴിലാളികളാണ് ദുരന്തത്തിനിരയായത്

അ‌ഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് സ്ലാബിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. സ്ളാബ് മുറിച്ചുമാറ്റിയശേഷമാണ് ഒരാളെ പുറത്തെടുക്കാനായത്.

പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കൂറ്റൻ സ്ലാബാണ് തകർന്നുവീണത്.