Spread the love

കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും റോഷി ഫാക്ടര്‍ ചര്‍ച്ചയാകുന്നു.

കോട്ടയം: കേരള കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ചയായി റോഷി ഫാക്ടര്‍. ജോസ് കെ മാണി എവിടെ മത്സരിക്കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൈക്കു പിടിച്ചുവാങ്ങി മറുപടി നല്‍കിയതാണ് ചര്‍ച്ചയായത്. എല്‍ഡിഎഫ് മധ്യമേഖല ജാഥയ്ക്കിടെ അടിമാലിയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കും എന്ന പതിവ് മറുപടിയാണ് ജോസ് കെ മാണി നല്‍കിയത്്. അതിനിടെ മൈക്കു പിടിച്ചു വാങ്ങിയാണ് മന്ത്രി റോഷി അഭിപ്രായം പ്രകടിപ്പിച്ചത്്. നേരത്തെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലും റോഷി ഇതേ നിലപാടിലായിരുന്നു. ഇത് സംഘടനാപരമല്ല എന്ന വിമര്‍ശനമാണ് അണികള്‍ക്കുളളത്്. പാര്‍ട്ടി ചെയര്‍മാന്റെ അഭിപ്രായപ്രകടനത്തെ റോഷി വെട്ടി എന്ന അഭിപ്രായവും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്്. ജോസ് കെ മാണി പാലാ ഉപേക്ഷിക്കുകയാണെന്നും പകരക്കാരെ തേടുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചക്കാമ്പുഴക്കാരനായ റോഷി പാലായില്‍ മത്സരിക്കുമെന്നും പ്രചാരമുണ്ട്. ഈ സാഹചര്യത്തിലാണ് റോഷി ഇത്തരമൊരു നിലപാടിലേക്ക്് നീങ്ങിയതെന്നും പറയപ്പെടുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ.മാണിയുടെ മറുപടി. ഉടന്‍ അദ്ദേഹത്തില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങി ‘ജോസ് കെ.മാണി പാലായില്‍ത്തന്നെ മത്സരിക്കും. അത് പാര്‍ട്ടിയുടെ തീരുമാനമാണ്, സമയത്ത് പ്രഖ്യാപിക്കും. നല്ല വിജയം എല്ലാ മേഖലയിലും ഉണ്ടാകും’ എന്നു റോഷി ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് മൈക്ക് തിരിച്ചുവാങ്ങാന്‍ ജോസ് കെ.മാണി ശ്രമിക്കുന്നതും കാണാമായിരുന്നു.

പാലായില്‍ മാണി സി.കാപ്പന്‍ എംഎല്‍എ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഈ പോരായ്മ പ്രചാരണവേളയില്‍ ചൂണ്ടിക്കാട്ടുമെന്നും ജോസ് പറഞ്ഞു.സ്വന്തം കഴിവുകേടുകള്‍ പുറത്തു പറയാനും അതു ന്യായീകരിക്കാനും മാണി സി.കാപ്പന് ഒരു ജാള്യവുമില്ല. പാലായില്‍ വികസനമില്ലാത്തതിനെപ്പറ്റിയുള്ള ചോദ്യങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനാണ് കാപ്പന്‍ ആരോപണം ഉന്നയിക്കുന്നത്. മാതാവിനെ പ്രാര്‍ഥിക്കുന്ന ആളാണു ഞാനും. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നവരോട് മറുപടിയില്ല’ ജോസ് പറഞ്ഞു.യുഡിഎഫുമായി ചര്‍ച്ച നടത്തിയോ യെന്ന് ജോസ് കെ.മാണി പാലായിലെ കുരിശുപള്ളി മാതാവിനു മുന്നില്‍ വച്ചു പറയട്ടെയെന്ന മാണി സി. കാപ്പന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കായിരുന്നു ഇങ്ങനെ മറുപടി നല്‍കിയത്.