Spread the love

 

ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് പൊതുപണിമുടക്ക്, കേരളത്തില്‍ പൂര്‍ണമായേക്കും

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് 10 കേന്ദ്രതൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് ബുധന്‍ അര്‍ധരാത്രി ആരംഭിക്കും. പണിമുടക്കില്‍ ബലപ്രയോമോ അക്രമമോ ഉണ്ടാകില്ലെന്ന് കേരളത്തില്‍ തൊഴില്‍ സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുമുണ്ട്. ഇതര പൊതുപണിമുടക്കുകളുടെ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നതെന്ന് വ്യക്ത്ം.പണിമുടക്കില്‍ ബിഎംഎസ് പങ്കെടുക്കുന്നില്ല.

സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷകത്തൊഴിലാളി സംഘടനകളും സര്‍ക്കാര്‍അധ്യാപക സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുമെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു.