Spread the love

പെരുന്നയിലും കണിച്ചുകുളങ്ങരയിലുമുളള ഗുരുദേവന്മാരെ വിമര്‍ശിച്ച്           ടി. പത്മനാഭന്‍

പെരുന്നയിലെയും കണിച്ചുകുളങ്ങരയിലും ഉളള ഗുരുദേവന്മാര്‍ ചെയ്യുന്നത് എല്ലാവര്‍ക്കും അറിയാമെന്ന് പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്‍. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേ ളനത്തിന്റെ സാംസ്‌ക്കാരിക സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ്ന്‍എസ്എസ് എസ്എന്‍ഡിപി നേതൃത്വങ്ങളെ പെരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

ശ്രീനാരായണ ധര്‍മപരിപാലന സംഘത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ അബ്കാരികളും ബിസിനസുകാരുമാണ്. അവര്‍ പുതിയകാലത്ത് ഗുരുദേവന് പുതിയ വ്യാഖ്യാനം ചമയ്ക്കുകയാണ്. കുറെ നാള്‍ മുന്‍പ് ഒരു ഘോഷയാത്ര കാണാനിടയായി. അതില്‍ മഞ്ഞപ്പതാകയില്‍ ഭൂതക്കണ്ണാടിവെച്ച് നോക്കിയാല്‍ ഗുരുദേവനെ കാണാന്‍ കഴിയും. എന്നാല്‍ ആധുനികകാലത്തെ വലിയ ഗുരുവിന്റെ വലിയ ചിത്രം വ്യക്തമായി കാണാന്‍ സാധിച്ചു. ആ ഗുരു ആരാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ഇന്നത്തെ പെരുന്നയിലെ ഭരണകര്‍ത്താവിനെവെച്ച് മന്നത്ത് പദ്മനാഭനെ താരതമ്യം ചെയ്യരുത്. ഹരിജന്‍കുട്ടികളാണ് ചെറുപ്പം മുതല്‍ മന്നത്തിന്റെ കൂട്ടുകാര്‍. അദ്ദേഹത്തിന്റെ അമ്മയാണ് കുട്ടികള്‍ക്ക് ഭക്ഷ ണം നല്‍കിയിരുന്നത്. പെരുന്നയിലെ വലിയ ആള്‍ അങ്ങനെ യാണോ-അദ്ദേഹം ചോദിച്ചു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വാമി വിവേകാനന്ദന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞു കേരളം ഒരു ഭ്രാന്താലയമാണെ ന്ന്. അത് അക്ഷരംപ്രതി സത്യവുമാണ്. നമ്മുക്ക് നവോത്ഥാനനായകന്‍ എന്ന്പറയാന്‍ ഒരു വ്യക്തി മാത്രമേയുള്ളൂ. അത് ശ്രീനാരായണഗുരുവാണ്.