Spread the love

തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിലെ ഇഡി പരിശോധനയിൽ വീണയുടെ ഫോൺ പരിശോധന നിർണായകമാകും. ഇന്നലെ നടന്ന റെയ്ഡിൽ വീണയുടെ സ്വകാര്യഫോണും പിടിച്ചെടുത്തിരുന്നു. കൂടാതെ വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധനയിൽ രേഖകളും കണ്ടെത്തിയെന്ന് ഇഡി വ്യക്തമാക്കുന്നു.

എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡിന് പിന്നാലെയാണ് നടപടി. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു.

242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചതായി ഇഡി.പരിശോധനയില്‍ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയതായും ഇഡി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.