സഹബാങ്ക് ജപ്തിക്കു കളനാശിനി കഴിച്ച 58 കാരന്‍ മരിച്ചു
കോട്ടയം : സഹകരണ ബാങ്ക് അധികൃതര്‍ ജപ്തിക്ക് എത്തുന്നതിന് മുമ്പ് ജീവനൊടുക്കാന്‍ ശ്രമിച്ച 58 കാരന്‍ മരിച്ചു.ഞീഴൂര്‍ മംഗലത്ത് കരോട്ട് സാജു തോമസ് (58) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ മരിച്ചത്. മരംകയറ്റത്തൊഴിലാളിയായ സാജു തോമസ് വീടു നിര്‍മാണത്തിനും മക്കളുടെ പഠനാവശ്യത്തിനുമായി 16 സെന്റ് ഭൂമി പണയപ്പെടുത്തി സാജുവിന്റെ പേരിലും ഭാര്യയുടെ പേരിലും മാതാവിന്റെ പേരിലും അനുജന്റെ പേരിലുമായി 15 ലക്ഷത്തോളം രൂപ 2014ലും അതിനുമുന്‍പുമായി സംസ്ഥാന സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്തിരുന്നു.
കേരള ബാങ്കില്‍നി ന്ന് വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തിയായ വസ്തുവില്‍നിന്ന് വീട്ടു കാരെ ഒഴിപ്പിക്കാന്‍ കോടതി ഉത്ത രവുമായി അധികൃതര്‍ എത്തുന്ന തിന് മുമ്പാണ് സാജു തോമസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.കളനാശിനി കഴിച്ച് ആത്മഹ ത്യയ്ക്ക് ശ്രമിച്ച സാജു കോട്ടയം മെ ഡിക്കല്‍ കോളേജില്‍ ചികിത്സയി ലിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരിച്ചു. ഇലഞ്ഞിയില്‍ പോയി കള നാശിനി വാങ്ങിയ സാജു വീട്ടിലേ ക്ക് വരുന്നവഴി ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ മരങ്ങോലിയില്‍ വെച്ചാണ് വിഷം കഴിച്ചത്. സംഭവംകണ്ട നാട്ടുകാരാ ണ് ആശുപത്രിയിലെത്തി ച്ചത്. ശനിയാഴ്ച പകല്‍ രണ്ടിനാണ് കോടതി നി യോഗിച്ച കമ്മിഷന്‍ വീ ട്ടിലെത്താനിരുന്നത്. കോ ട്ടയം ജില്ലാസഹകരണ ബാങ്കിന്റെ ഞീഴൂര്‍ ശാ ഖയില്‍നിന്ന് വര്‍ഷങ്ങള്‍ ക്കുമുമ്പ് സാജുവിന്റെ യും ബന്ധുക്കളുടെയും പേരില്‍ 15 ലക്ഷം രൂപയും അതിന്റെ പലി ശയും സഹിതം 35 ലക്ഷത്തോളം കുടിശ്ശികയായിരുന്നു. ഭാര്യ: ലില്ലി. മക്കള്‍: ലിന്‍സി, ലിജോ, ലിസ്മി. മരുമകന്‍: മാത്യു (ചെമ്പ്).

