Spread the love

ശബരിമലയില്‍ എത്തിയത് 52 ലക്ഷം തീര്‍ഥാടകർ

 

 

മണ്ഡല മകര വിളക്ക് മഹോത്സവത്തിനായി ജനുവരി 18 രാത്രി ഏഴു വരെ പമ്പ വഴിയും പരമ്പരാഗത കാനനപാതയായ സത്രം പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തിയത് 52,10,596 ഭക്തര്‍. പമ്പ വഴി 50,07,809 ഉം സത്രം പുല്ലുമേട് വഴി 2,02,781 ഭക്തരുമാണ് എത്തിയത്. 3,056 പേര്‍ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് നിന്ന് കാനന പാത വഴി മടങ്ങി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 19 രാത്രി ഒമ്പതു വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം.

 

ജനുവരി 20 ന് രാവിലെ 6.30 ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധി മാത്രമാണ് അന്ന് ദര്‍ശനം നടത്തുക.