Spread the love

കോട്ടയം :രാജ്യത്തിൻറെ സർവ്വതോന്മുഖമായ പുരോഗതിയും വികസനവും മാത്രം ലക്ഷ്യമിട്ട് മുന്നോട്ടു നീങ്ങുന്ന നരേന്ദ്രമോദി സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് പിഎം വികസിത് ഭാരത് റോസ്ഗാർ യോജനയിൽ ദൃശ്യമാകുന്നതെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിയായ പിഎം വികസിത് ഭാരത് റോസ്ഗാർ യോജന രാജ്യത്തെ പുരോഗതിയിലേക്കും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും മാത്രം ലക്ഷ്യമിട്ടാണ്.

തൊഴിലുറപ്പ് ദിനങ്ങൾ വർദ്ധിപ്പിച്ചത് ഉൾപ്പടെ അടിസ്ഥാന ജനവിഭാഗത്തിന് കരുത്ത് പകർന്നത് വികസിത് ഭാരത് സങ്കല്പത്തിലൂന്നിയ മോദി സർക്കാരിൻറെ പ്രവർത്തനങ്ങളാണ്.

തൊഴിലുറപ്പ് 100 ദിവസമാക്കിയതും അടുത്തയിടെ 125ലേക്ക് വർദ്ധിപ്പിച്ചതും മോദി സർക്കാരാണ്.

1 ലക്ഷത്തി 57,000 കോടി രൂപ പദ്ധതിക്ക് മാത്രമായി മോദി സർക്കാർ വകയിരുത്തുന്നുണ്ട്.
ഗ്രാമീണ മേഖലയിൽ അടിസ്ഥാന വികസനമാണ് ലക്ഷ്യം. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് അതിനനുസൃതമായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ ജനകീയവും ഉപകാരപ്രദവും ആക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാർ പരിഷ്കരിച്ചത്.

*കേരളം ആശങ്കാജനകമായ കടക്കെണിയിൽ*

കേരളം ആശങ്കാജനകമായ കടക്കണിയിലേക്ക് മാറുകയാണ്. ഇടതുമുന്നണി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തിന്റെ കടം ഒന്നരലക്ഷം കോടിയോളം രൂപയായിരുന്നു പത്തുവർഷംകൊണ്ട് കടം 230% ആയി വർദ്ധിച്ചു. അതായത് അഞ്ചുലക്ഷം കോടിയോളം രൂപ .

കേന്ദ്ര പദ്ധതികൾ നടപ്പാക്കി സാമ്പത്തിക പ്രശ്നം തരണം ചെയ്യാൻ സംസ്ഥാനം ശ്രമിക്കുന്നില്ല. തമിഴ്നാടും ആന്ധ്രയും ഉൾപ്പെടെ കേന്ദ്ര പദ്ധതികൾ സമർത്ഥമായി വിനിയോഗിക്കുന്നു. കേന്ദ്ര ഫണ്ട് നേടുകയും ചെയ്യുന്നു. എന്നാൽ കേന്ദ്ര പദ്ധതി വേണ്ട. കടം മതി എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ