Spread the love

തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ തവാങ്ങിൽ വിനോദയാത്രയ്ക്കെത്തിയ വിനോദയാത്രയ്ക്കെത്തിയ ഏഴംഗസംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു. കൊല്ലം നെടുമ്പന പുത്തൻചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് (26) ആണ് മരിച്ചത്‌. പ്രകാശിന്റെയും ബീനയുടെയും മകനാണ്.

അതേസമയം തടാകത്തിൽ മുങ്ങിപ്പോയ മലപ്പുറം സ്വദേശി മാധവ്‌ മധുവിനായി തിരച്ചിൽ തുടരുകയാണ്‌. അഞ്ചുപേരെ രക്ഷപ്പെടുത്തി.

കൊല്ലത്തുനിന്നും തവാങ്ങിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ തണുത്തുറഞ്ഞ സേല തടാകത്തിന് മുകളിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മഞ്ഞുപാളി തകർന്ന് തടാകത്തിൽ വീണ സംഘാംഗത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദിനുവും മാധവും വെള്ളത്തിൽ വീഴുകയായിരുന്നു.