Spread the love

കൊച്ചി : പമ്പ സർക്കാർ ആശുപത്രിക്കെതിരെയാണ് ചികിത്സപ്പിഴവ് ആരോപണം. ശബരിമല തീർഥാടകയുടെ കാലിനേറ്റ മുറിവിന് ചികിത്സിച്ചപ്പോൾ സർജിക്കൽ ബ്ലേഡ് ഉള്ളിൽവച്ച് കെട്ടിയെന്നാണ് നെടുമ്പാശേരി മൂഴിക്കൽശാല ശ്രീലകം വീട്ടിൽ പ്രീത ബാലചന്ദ്രന്‍ (55) പത്തനംതിട്ട ഡിഎംഒയ്ക്ക് പരാതി നൽകിയത്.

സർജിക്കൽ ബ്ലേഡ് ഉപയോ​ഗിച്ച് സ്കിൻ കട്ട് ചെയ്യുന്നത് കണ്ടപ്പോൾ അവർക്ക് പരിചയക്കുറവ് തോന്നിയിരുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിൽ പൊയ്ക്കോളാമെന്ന് പറയുകയും വീട്ടിലെത്തി മുറിവ് തുറന്ന് നോക്കിയപ്പോൾ സർജിക്കൽ ബ്ലേഡ് അകത്ത് വെച്ച് ബാൻഡേജ് ചെയ്തത് കണ്ടെന്നും പ്രീത പറഞ്ഞു.

സംഭവത്തിൽ പമ്പാ ആശുപത്രി അധികൃതർക്കെതിരെയാണ് പ്രീത പരാതി നൽകിയിരിക്കുന്നത്. നെടുമ്പാശ്ശേരി സ്വദേശിയായ പ്രീത ഡിഎംഒയ്ക്കാണ് പരാതി നൽകിയത്. പന്തളത്ത് നിന്ന് തിരുവാഭാരണഘോഷയാത്രക്കൊപ്പം പദയാത്രയായാണ് പ്രീത പമ്പയിലെത്തിയത്.