Spread the love

ആലപ്പുഴ : ആറാം ക്ലാസുകാരിയെ സ്കൂളിലേക്ക് വിടാനായി കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ച 45കാരന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലാണ് സംഭവം. ആദിക്കാട്ടുകുളങ്ങര പുലചാടി വിളവടക്കതിൽ ദിലീപിനെ (45) നൂറനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 5 നായിരുന്നു സംഭവം.

അയൽവാസി കൂടിയായ ആറാം ക്ലാസുകാരിയെ ഇയാൾ തന്ത്രത്തില്‍ കാറിൽ കയറ്റുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗിക ചൂഷണം നടത്തുകയും ചെയ്തു. എന്നാൽ സ്കൂളിലെത്തിയ കുട്ടി ഇയാൾ ബാഡ് ടച്ച് നടത്തിയതായി കൂട്ടുകാരോടും, പിന്നീട് അദ്ധ്യാപകരോടും പറഞ്ഞതോടെ സ്കൂൾ അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്.

പോക്സോ കേസിൽ അറസ്റ്റിലായ ദിലീപിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.