Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. 800 രൂപ ഉയർന്ന് പവൻ വില വീണ്ടും 99000 കടന്നു. ഇന്ന് 99,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ നിരക്ക്. ഗ്രാമിന് 100 രൂപ ഉയർന്ന് 12,400 രൂപയിലെത്തി.

അതേസമയം രാജ്യാന്തര സ്വർണവില ഔൺസിന് 30 ഡോളർ ഉയർന്ന് 4,384 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,528 രൂപയും, പവന് 1,08,224 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,146 രൂപയും പവന് 81,168 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 231 രൂപയും കിലോഗ്രാമിന് 2,31,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.