കോട്ടയം: വീട്ടില്‍ കയറി സ്ത്രീയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍.
ഞീഴൂര്‍ പാഴൂത്തുരുത്ത് കരയില്‍, തിരുവമ്പാടി നീരാളക്കോട് ഭാഗത്ത് വട്ടനിരപ്പേല്‍ വീട്ടില്‍ ജോസ് മകന്‍ ജിതിന്‍ ജോസ് (36)നെയാണ്
കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23ന് ഉച്ചയ്ക്ക് 12.30ന് നീരാളക്കോട് ഭാഗത്ത് വീട്ടില്‍ കുടുംബവുമൊത്ത് ഒന്നിച്ചിരുന്ന പരാതിക്കാരിയെ പ്രതി വീടിന്റെ സിറ്റൗട്ടില്‍ കയറിച്ചെന്ന് അസഭ്യം പറയുകയും കയ്യില്‍ കടന്നു പിടിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ അസഭ്യം പറയുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

