കോട്ടയം: ഫ്രാന്‍സിസ് ജോര്‍ജ് എംപി യുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 11 ന് കോട്ടയം സ്റ്റാര്‍ ജംഗ്ഷനിലെ ഗാന്ധിജി സ്റ്റഡി സെന്റര്‍ ഓഫീസിന് സമീപം കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. നേരത്തെ ചാലുകുന്നിലായിരുന്നു ഓഫീസ്. നഗരഹൃദയത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് അടുത്ത് എം.സി റോഡ് അരികിലാണ് പുതിയ ഓഫീസ്.യുഡിഎഫ് എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുക്കും. ഇതോടെ ഡിസിസി ഓഫീസിന് വളരെ അടുത്തേക്ക് എംപി ഓഫീസും മാറുകയാണ്.
ഫ്രാന്‍സിസ് ജോര്‍ജ് എംപിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ഇന്ന്

