മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിടവാങ്ങൽ .
അവസാനമായി ശ്രീനിയെ കാണാനോടിയെത്തിയ മോഹന്‍ലാലും മമ്മൂട്ടിയും അങ്ങനെ നിരവധി പ്രമുഖർ. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് മുമ്പൊരിക്കല്‍ ശ്രീനി പറഞ്ഞ വാക്കുകള്‍ ആണ് വൈറൽ ആകുന്നത്. ഒരു മുസ്ലീമും, ഒരു ക്രിസ്ത്യാനിയും തന്ന പണത്തിനാണ് ഹിന്ദുവായ താന്‍ താലി വാങ്ങിയതും കല്യാണം കഴിച്ചതുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.
ഒരു ക്രിസ്ത്യാനി തന്റെ ഭാര്യയുടെ വള വിറ്റ കാശ് കല്യാണ ചെലവിനായി തന്നു, താലി വാങ്ങാന്‍ കാശ് തന്നത് ഒരു മുസ്ലീം. എന്നിട്ട് ഹിന്ദുവായ ഞാന്‍ വിവാഹം ചെയ്തു. അത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. ഇവിടെ വേര്‍തിരിവുകള്‍ ഒന്നും ഇല്ല എന്നാണ്.
തൻറെ കൈയിൽ സാമ്പത്തികമായി വല്ലാത്ത ഒരു അവസ്ഥയില്‍ നില്‍ക്കുമ്പോഴായിരുന്നു കല്യാണം നടന്നത്. ഇന്നസെന്റിനോടാണ് ആദ്യം പറഞ്ഞത്, ഞാനൊരു വിവാഹം കഴിക്കാനായി പോകുകയാണ്. രജിസ്റ്റര്‍ വിവാഹമാണ്, വലിയ ആളുകളൊന്നുമില്ല, കാശുമില്ല. പക്ഷേ ലളിതമായി അതങ്ങ് നടത്തണം എന്ന്. എനിക്കറിയാം ഇന്നസെന്റിന്റെ കൈയ്യിലും അന്ന് കാശൊന്നും ഇല്ല. വൈകുന്നേരം പോകുന്നതിന് മുമ്പായി എന്റെ കയ്യില്‍ 400 രൂപ വച്ചു തന്നു. അദ്ദേഹത്തിന്റെ കയ്യില്‍ പൈസയില്ലെന്ന് എനിക്കറിയാം. ഇത് എവിടുന്നു വന്നുവെന്ന് ഞാന്‍ ചോദിച്ചു. ആലീസിന്റെ രണ്ട് വള പോയി, എന്നാലും നീ പോയി കല്യാണം കഴിക്ക് എന്നായിരുന്നു മറുപടി” ശ്രീനി പറയുന്നു.
”ഞാന്‍ നേരെ മമ്മൂട്ടിയുടെ അടുത്തേക്ക് പോയി. ഒരു ഹോട്ടലിലാണ്. നാളെ എന്റെ കല്യാണമാണ് രണ്ടായിരം രൂപ വേണം എന്ന് പറഞ്ഞു. കാര്യങ്ങളൊക്കെ അദ്ദേഹത്തിന് അറിയാമായിരുന്നു. ആര്‍ഭാടമൊന്നുമില്ല. ഇത് താലി വാങ്ങാനാണ്. അതും അമ്മ പറഞ്ഞതു കൊണ്ടാണ്. അല്ലെങ്കില്‍ ഞാനിങ്ങനെ വരില്ലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം രണ്ടായിരം രൂപ തന്നു”.
”ആരേയും വിളിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞുവെങ്കിലും താന്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വാങ്ങിയ താലിയാണ് ഞാന്‍ വിമലയുടെ കഴുത്തില്‍ ചാര്‍ത്തിയത്. ഒരു ക്രിസത്യാനി ഭാര്യയുടെ വള വിറ്റ് കല്യാണത്തിനുള്ള കാശ് തന്നു. മുസ്ലീം തന്ന പണത്തിന് താലി വാങ്ങിയാണ്, ഹിന്ദുവായ ഞാന്‍ കല്യാണം കഴിച്ചത്.” എന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്.