Spread the love

കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ആയിരക്കണക്കിന് കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ക്രിസ്മസ് പുതുവര്‍ഷ വിപണിയ്ക്കായി വളര്‍ത്തിയ കോഴികളുടെ നാശം കര്‍ഷകരെ വെട്ടിലാഴ്ത്തിയിരിക്കുകയാണ്.വൈക്കം ഉല്ലല, കോട്ടയം മാണിക്കുന്നം, തിരുവാര്‍പ്പ് ചെങ്ങളം എന്നിവിടങ്ങളിലാണ് ഇത് .20 മുതല്‍ 25 വരെ ദിവസം പ്രായമായ ആയിരക്കണക്കിന് കോഴികള്‍ ചത്തതായാണ് പ്രാഥ മികവിവരം. ഉല്ലലഭാഗത്ത് രണ്ടാഴ്ച മുമ്പ് 180 താറാവുകളിലാണ് ഇത് തുടങ്ങിയത്. പിന്നീട് ഈ മേഖലയില്‍ അത് വ്യാപിച്ചുവെന്നാണ് പറയുന്നത്.

തിരുവല്ലയി ലെ ലാബിലെ പരിശോധനയെ ത്തുടര്‍ന്ന് കാലാവസ്ഥാ സമ്മര്‍ദം കാരണം കോഴികള്‍ ചത്തെ ന്നാണ് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറയുന്നത്.പക്ഷിപ്പനി സ്ഥിരീകരിക്കണ മെങ്കില്‍ ഭോപ്പാലിലെ ലാബില്‍ പരിശോധിക്കണം.വൈക്കം വരെയുള്ള ജില്ലയു ടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഏകദേശം നാല്‍പതോളം ഫാമുകളാണ് ഉളളത്.