Spread the love

കോട്ടയം: ബിസിഎം കോളേജിലെ ബിരുദ ബിരുദാനന്തര വിദൃാർത്ഥികളുടെ ജേർണലിസം ആഡ്ഓൺ കോഴ്സിന്റൊ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.2025-26 അക്കാദമിക് വർഷത്തെ ജേർണലിസം സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളുടെ ഉത്ഘാടനവും നടന്നു. മലയാള മനോരമ ചീഫ് സബ്എഡിറ്റർ രമൃ ബിനോയ് സമ്മേളനം ഉത്ഘാടനം ചെയ്തു.മാധൃമപ്രവർത്ത രംഗത്ത് കൂടുതൽ വനിതാ പ്രാധിനിതൃം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശൃമാണെന്ന് രമൃ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് കൂടുതൽ വാർത്താ സ്ഥലങ്ങൾ ലഭിക്കേണ്ടതുണ്ട്. മാധൃമങ്ങളിൽ സ്ത്രീകളുടെ പോസിറ്റീവ് ഇമേജിനെക്കാൾ നെഗറ്റീവ് ഇമേജ് എടുത്തു കാട്ടുന്ന പ്രവണത വർധിച്ചുവരുകയാണെന്നും അവർ ചൂണ്ടികാട്ടി. സോഷൃളജി ഡിപ്പാർട്ട്മെന്റ് എച്ച്ഒഡിയും കോഴ്സ് കോർഡിനേറ്ററുമായ ഡോ. അൽഫോൻസ കുരൃൻ അധൃക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെവി തോമസ് പ്രസ്ക്ലബ് പ്രസിഡണ്ട് അനീഷ് കുരൃൻ, ഡോ. റീജ പിഎസ്, സുരൃ നൃസ് ഓൺലൈൻ എഡിറ്റർ രാജു ആനിക്കാട്, അസി. പ്രൊഫ. അക്ഷയാ ദേവി, വൈഷ്ണവി ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

♦2025-2026 ബാച്ചിലേക്കുള്ള ജേർണലിസം ആഡ്ഓൺ കോഴ്സിന്റെ അഡ്മിഷൻ ആരംഭിച്ചു.