Spread the love

തിരുവനന്തപുരം : റോഡിലെ കുഴിയിലേക്കു ബൈക്ക് മറിഞ്ഞ് ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ മരിച്ചു. റോഡ് വികസനത്തിന്റെ ഭാഗമായി കുഴിച്ച കുഴിയിലേക്ക് ബൈക്ക് മറിഞ്ഞാണ് മരണം. കരകുളം ഏണിക്കര ദുർഗ്ഗാ ലൈൻ ശിവശക്തിയിൽ ആകാശ് മുരളി (30) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം.ടെക്നോപാർക്കിൽ ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ആകാശ് മുരളി പഴയ റോഡിന്റെ ഒരു ഭാഗത്തെ താഴ്ന്ന സ്ഥലത്തേക്ക് വീഴുകയായിരുന്നു.

വഴയില-പഴകുറ്റി നാലുവരി പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായ കലുങ്ക് പണി നടക്കുന്ന സ്ഥലമായിരുന്നു ഇത്.ആകാശിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.