Spread the love

മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ് കൊടുത്തത് ഇ.ഡി നല്‍കിയ നോട്ടിസിനെ വലിയ കാര്യമായി കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കാസര്‍ഗോഡ് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെ സഹായിക്കാന്‍ ഇ.ഡി ഇടയ്ക്കിടെ നോട്ടിസ് അയയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് ഇതുപോലെ നോട്ടിസ് വന്നിരുന്നു. അതിന്റെ ഗുണവും കിട്ടി.

ബിജെപി സിപിഎം അന്തര്‍ധാരമൂലം സ്വര്‍ണക്കടത്തുകേസ് ആവിയായിപ്പോയതുപോലെ ഇതും ആവിയായിപ്പോകും. മസാല ബോണ്ടില്‍ ആദ്യമായി നിക്ഷേപിച്ച കനേഡിയന്‍ കമ്പനിക്ക് ലാവ്‌ലിന്‍ കമ്പനിയില്‍ 20% ഓഹരിയുണ്ട്. ലാവ്ലിന്‍ കമ്പനിക്കു നല്‍കിയ പ്രത്യുപകാരമാണ് മസാല ബോണ്ട് ചെന്നിത്തല ആരോപിച്ചു.

 

മസാല ബോണ്ട് കേസില്‍ ഇ.ഡിയുടെ ബിജെപിയുടെ പാദസേവ ചെയ്യുകയാണെന്ന് മുന്‍ ധനകാര്യമന്ത്രി ടി.എം തോമസ് ഐസക്ക്. രാഷ്ട്രീയക്കളിയാണ് ഇത്. കിഫ്ബി ഭൂമി വാങ്ങിയിട്ടില്ല. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുക മാത്രമാണു ചെയ്തത്. പ്രഥമദൃഷ്ട്യാ തന്നെ തള്ളിപ്പോകാന്‍ സാധ്യതയുള്ള കേസിലാണ് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. കിഫ്ബി സംബന്ധിച്ച ആദ്യ നോട്ടിസ് വരുന്നത് 2020 ലെ തെരഞ്ഞെടുപ്പ് കാലത്താണ്. ഇപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് കാലമായതോടെ ഇ.ഡിയുടെ നോട്ടിസ് വന്നു.ബിജെപിക്കുള്ള പാദസേവയാണ് ഇ.ഡിയുടെ നടപടി. മസാല ബോണ്ട് ഇറക്കിയത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ്.