രാഹുൽ ഈശ്വർ സ്വയം വരുത്തിവച്ച കേസും അറസ്റ്റുമാണ് ഇപ്പോൾ ഉണ്ടായതെന്ന് ശ്രീജിത്ത് പണിക്കർ ആരോപിച്ചു. ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
“മാങ്കൂട്ടത്തിൽ കേസിൽ അദ്ദേഹം പറയുന്നത് മര്യാദകേടാണെന്ന് മൂന്ന് ചർച്ചകളിൽ എങ്കിലും ആവർത്തിച്ച് ഓർമിപ്പിച്ചിട്ടും തിരുത്താൻ അദ്ദേഹം തയ്യാറായില്ല.
ഞാനും കൂടി പങ്കെടുത്ത 24 ന്യൂസ് ചർച്ചയിൽ താൻ പറയുന്ന വാക്കുകൾ തെറ്റെങ്കിൽ തന്നെ കേരളാ പൊലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന് പറഞ്ഞ ആളാണ് രാഹുൽ ഈശ്വർ.
അരുതാത്തത് പറയരുതെന്നും മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാൻ പരാതിക്കാരിയെ അപമാനിക്കേണ്ടതില്ലെന്നും ആ ചർച്ചയിൽ ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചിരുന്നു.
എന്നിട്ടും അവരെ അപമാനിക്കുന്ന വാക്കുകൾ ആവർത്തിച്ചപ്പോൾ അവതാരകനോട് ഇത് അനുവദിക്കരുതെന്ന് ഞാൻ അപേക്ഷിച്ചു.
“രാഹുൽ ഈശ്വർ സംസാരിക്കേണ്ട” എന്ന് പറഞ്ഞ് അവതാരകൻ അദ്ദേഹത്തിന്റെ അവസരം നിഷേധിക്കുകയും ചെയ്തു.
ജാമ്യാപേക്ഷ പുറത്ത് വന്നപ്പോൾ രാഹുൽ ഈശ്വർ തലേദിവസം 24 ന്യൂസിൽ പറഞ്ഞ ന്യായങ്ങളെല്ലാം പൊളിഞ്ഞെന്ന് അടുത്ത
ജാമ്യാപേക്ഷ പുറത്ത് വന്നപ്പോൾ രാഹുൽ ഈശ്വർ തലേദിവസം 24 ന്യൂസിൽ പറഞ്ഞ ന്യായങ്ങളെല്ലാം പൊളിഞ്ഞെന്ന് അടുത്ത ന്യൂസ്18 ചർച്ചയിൽ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു.
എന്നിട്ടും മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്നതിനൊപ്പം പരാതിക്കാരിയെ അപമാനിക്കാനും അദ്ദേഹം ശ്രമിച്ചു.
പിന്നീട് അത് അദ്ദേഹം നിരന്തരം ആവർത്തിക്കുകയും ചെയ്തു.
മാങ്കൂട്ടത്തിൽ പോലും പറഞ്ഞിട്ടില്ലാത്ത വിചിത്രവാദങ്ങൾ രാഹുൽ ഈശ്വറിന് എവിടെ നിന്നാണ് കിട്ടിയതെന്ന് ഞാൻ ചോദിച്ചിരുന്നു.
വിവാഹ സ്റ്റാറ്റസ് മറച്ചുവച്ച് പരാതിക്കാരി മാങ്കൂട്ടത്തിലിനെ ചതിച്ചെന്നൊക്കെയുള്ള വാദം ജാമ്യാപേക്ഷ പുറത്തായപ്പോൾ പൊളിഞ്ഞെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലും പറഞ്ഞിരുന്നു.
അതിന്റെ തുടർച്ചയിലാണ് രാഹുലിന്റെ പിന്നീടുള്ള ഇടപെടലുകൾ ഉണ്ടായതും ഇപ്പോൾ അറസ്റ്റിൽ കലാശിച്ചതും.
തിരുത്താൻ അവസരം ആവോളം ലഭിച്ചിട്ടും പരാതിക്കാരിയുടെ സ്വകാര്യതയെ മാനിക്കാതിരിക്കാൻ അദ്ദേഹം ശ്രമിച്ചതിന് ഒരു ന്യായീകരണവും ഇല്ല.

