ആലപ്പുഴ–ദൻബാദ് എക്സ്പ്രസിൽനിന്നു പൊട്ടിത്തെറി ശബ്ദവും പിന്നാലെ പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരമായി. ബ്രേക്കിന്റെ റബ്ബർ ബുഷിൽ നിന്നാണ് പുക ഉയർന്നത്.
ട്രെയിൻ നിർത്തിയിട്ട് പ്രശ്നം പരിഹരിച്ച ശേഷം യാത്ര തുടർന്നു. വലിയ ശബ്ദം കേട്ടെന്ന് യാത്രക്കാർ പറഞ്ഞു.
ട്രെയിൻ ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് മാരാരിക്കുളം എത്തുന്നതിന് മുൻപാണ് സംഭവം. വലിയ ശബ്ദം കേട്ടതോടെ പൊട്ടിത്തെറിയാണെന്ന് കരുതി യാത്രക്കാർ പരിഭ്രാന്തരായി.

