കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി.
കോട്ടയം ജില്ലയിൽ വേളൂർ വില്ലേജിൽ SNDP ശ്മശാനം ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ബഷീർ മകൻ നജീബ് (38) എന്നയാളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളും സുഹൃത്തും ചേർന്ന് 2016 ജൂലൈ ആറിന് മൂന്നുമണിയോടുകൂടി ചന്ത കവലയിൽ നിന്നും സന്തോഷ് എന്ന മങ്കൊമ്പ് സ്വദേശിയുടെ ഓട്ടോറിക്ഷ ഓട്ടം വിളിച്ച് കല്ലുപുരയ്ക്കൽ ഭാഗത്ത് എത്തിയ സമയം ആക്രമിച്ച് ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 3340/- രൂപയും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിലും കൂടാതെ 2017 ജൂലൈ 28-ാം തീയതി പ്രതി താമസിച്ചു വന്നിരുന്ന കൊച്ചുപറമ്പിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും 1.8 KG ഗഞ്ചാവ് കണ്ടെത്തിയതിന് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയായ നജീബിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു.
ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. IPS എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ അരുൺ M. J., എസ്.ഐ ഹരികൃഷ്ണൻ K.R., എസ്.ഐ ആകാശ് S.V., സീനിയർ സി.പി.ഓമാരായ അരുൺകുമാർ M.V., അജിത് A.V., സി.പി.ഒ. അജേഷ് ജോസഫ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

