Spread the love

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ പ്ലാംബാനിയും എറണാകുളം അങ്കമാലി അതിരപതാ വിമതര്‍ക്ക് കീഴടങ്ങിയതോടെ സിറോ മലബാര്‍ സഭയുടെ മുന്‍ തലവനായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാ ആസ്ഥാനം ഉപേക്ഷിച്ചു. ഡിസംബറിന് മുമ്പ് ആലഞ്ചേരി മൗണ്ട് സെന്റ് തോമസ് വിടണമെന്ന വിമത വിഭാഗത്തിന്റെ ആവശ്യം സഭാ നേതൃത്വം അംഗീകരിച്ചതിനെ തുടര്‍ന്നാണ് ആലഞ്ചേരിക്ക് ചങ്ങനാശേരിക്ക് മടങ്ങേണ്ടി വന്നത്.

 

ആലഞ്ചേരിയുടെ കാലത്ത് സഭയെ പിടിച്ചുലച്ച ഭൂമി കുഭകോണവും ഏകീകൃത കുര്‍ബാന അര്‍പ്പണ രീതിയെ ചൊല്ലിയുള്ള തര്‍ക്കത്തിനെടുവിലാണ് വിമതപക്ഷത്തിന്റെ അപ്രതീക്ഷിത വിജയം.സിറോ മലബാര്‍ സഭയില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കുന്നതിന് വിപുലമായ ഫോര്‍മുലയാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും എറണാകുളത്തെ വിവിധ വിഭാഗവുമായി ചര്‍ച്ച ചെയ്ത രേഖാമൂലം കരാറാക്കിയത്. ഇതില്‍ പ്രകാരം കുര്‍ബാനത് തര്‍ക്കത്തില്‍ അടക്കം ഇളവുകള്‍ നല്‍കിയത് പാലിച്ച് വരികയായിരുന്നു. കരാറിന് പുറത്തുള്ള പ്രധാന വ്യവസ്ഥകളില്‍ ഒന്ന് സിറോ മലബാര്‍ സഭയുടെ തലവനായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസ് വിടണം എന്നതായിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ മാര്‍ തട്ടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയോട് മുദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ഇത് 500ല്‍ പരം വരുന്ന രൂപതയിലെ വിമത വൈദികര്‍ക്ക് മാര്‍ തട്ടിലിനോട് എതിര്‍പ്പ് രൂക്ഷമാക്കി.

 

വിമതരെ എതിര്‍ത്ത് മുന്നോട്ട് പോകുക അസാധൃമെന്ന് വിമതപക്ഷവുമായി ഒട്ടി നില്‍ക്കുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായ മാര്‍ പ്ലാംബാനിയുടെ ഉപദേശം കുടിയായപ്പോള്‍ തട്ടില്‍ ആലഞ്ചേരിയെ കൈവിടാന്‍ നിര്‍ബന്ധിതനായി. കൂടാതെ ആലഞ്ചേരിയെ പരസൃമായി എതിര്‍ക്കുകയും ജനാഭിമുഖ കുര്‍ബാനയുടെ വലിയ പ്രചാരകനാവുകയും ചെയ്ത ഇരിങ്ങാടക്കുട രൂപതയിലെ സിഞ്ചെല്ലൂസായ ഫാ . ജോളി വടക്കനെ ഗള്‍ഫ് രാജൃങ്ങളിലെ അപ്പസ്‌തോലിക്ക് വിസിറ്ററായി സഭാ നേതൃത്വം വിമതരുടെ പിന്തുണയില്‍ നിയമിക്കുകയും ചെയ്തതും ആലഞ്ചേരിക്ക് കനത്ത ആഘാതമായി . ഫാ.ജോളിയെ സമീപഭാവിയില്‍ ഗല്‍ഫ് രീജിയന്റെ ആര്‍ച്ച് ബിഷപ്പായി നിയമിക്കണമെന്ന ആവശൃവും മാര്‍ തട്ടിലും കൂട്ടരും അംഗീകരിച്ചതും വിമതപക്ഷത്തെ കുടുതല്‍ കരുത്തരാക്കി. ഇതാണ് സഭാ ആസ്ഥാനം വിടാന്‍ കര്‍ദ്ദിനാളിനെ പ്രേരിപ്പിച്ചത്.

മേജര്‍ ആര്‍ച്ച് ബിഷപ് സ്ഥാനം ഒഴിഞ്ഞ മാര്‍ ജോര്‍ജ് ആലഞ്ചേരി മൗണ്ട് സെന്‍തോമസിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്ന് പ്രത്യേക കെട്ടിടം തയ്യാറാക്കി അവിടെയായിരുന്നു താമസിച്ചു വന്നത്. സാന്തോം ഹൗസ് എന്ന പേരില്‍ ഈ കെട്ടിടം കര്‍ദിനാള്‍ ഹൗസ് ആയി മാറ്റിയിരുന്നു. എന്നാല്‍ കത്തോലിക്കാ സഭയിലെ കര്‍ദിനാള്‍ എന്ന നിലയിലും, സീറോ മലബാര്‍ സഭയുടെ മുന്‍ തലവന്‍ എന്ന നിലയിലും അദ്ദേഹത്തിന് ഒരു സ്ഥിരം സെക്രട്ടറിയെ നല്‍കാനോ സ്ഥിരമായ ഡ്രൈവറെ നല്‍കാനോ കൂരിയ തയ്യാറായില്ല .കൂരിയ ബിഷപ്പായിരുന്ന കാഞ്ഞിരപ്പള്ളിക്കാരനായ മാര്‍ സെബാസ്റ്റൃന്‍ വാണിയപ്പുരക്കല്‍ കല്ലൃണ്‍ രുപത ആര്‍ച്ച് ബിഷപ്പായി പോയതോടെ മാര്‍ ആലഞ്ചേരി കൂടുതല്‍ അവഗണനക്ക് ഇരയായി .

 

ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളിയിലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലും പ്രവേശിക്കാനോ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനോ കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ അനുവദിക്കില്ല എന്ന വിമത വിഭാഗത്തിന്റെ കടുത്ത നിലപാടിന് സഭാ നേതൃത്വം അംഗീകാരം നല്‍കുകയും ചെയ്തു. മാര്‍ തട്ടിലും പാംബ്ലാനിയും ചേര്‍ന്ന് പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയതോടെ തകര്‍ന്ന് പോയ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വന്തം നാടായ ചങ്ങനാശേരിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. തന്റെ മാനസപുത്രനായ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ ആലഞ്ചേരിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ
ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള വൈദിക വിശ്രമ മന്ദിരത്തില്‍ ആവും ഇനി മാര്‍ ജോര്‍ജ് ആലഞ്ചേരി താമസിക്കുക. ചങ്ങനാശ്ശേരി അതിരൂപതാ വൈദികസമിതിയുടെ അംഗീകാരവും ആലഞ്ചേരിക്ക് അനുകൂലമായി.

മുന്‍ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയും ഒപ്പമുണ്ടാകും. എന്നാല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് തട്ടിലും മാര്‍ ജോസഫ് പ്ലാംബാനിയും ചേര്‍ന്ന് വിമതര്‍ക്ക് വേണ്ടി ആലഞ്ചേരിയെ ചതിച്ചുവെന്ന ആക്ഷേപം സമൂഹമാധൃമങ്ങളിലടക്കമുയര്‍ന്നതോടെ വാര്‍ത്താക്കുറിപ്പ് ഇറക്കി സഭാ നേതൃത്വം തലയൂരാനാണ് ശ്രമിച്ചത്. ആരോഗൃകരമായ കാരണങ്ങളാലാണ് ആലഞ്ചേരി ചങ്ങനാശ്ശേരിയിലെ വൈദികമന്ദിരത്തിലേക്ക് മാറിയെന്നാണ് സഭാ പിആര്‍ഒ ഫാ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.

ഇതോടെ ജനുവരിയില്‍ നടക്കുന്ന സിനഡില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ചെറിയ അതിരൂപത നിലവില്‍ വരുന്നതിനുള്ള എതിര്‍പ്പ് വിമതവിഭാഗം പിന്‍വലിക്കും. ഇതിനൊപ്പം എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒരു പുതിയ ആര്‍ച്ച് ബിഷപ്പും രണ്ട് സഹായമെത്രാന്മാരും ജനുവരില്‍ ഉണ്ടാവും.

മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരി സ്ഥാനത്ത് നിന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മാര്‍ പ്ലാബാനി ചുമതല ഒഴിയും. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന മാത്രമായി ഉണ്ടാവില്ല. എറണാകുളം അങ്കമാലി അതിരൂപതയിലെ ജനാഭിമുഖ കുര്‍ബാന മാറ്റമില്ലാതെ തുടരും. ആഴ്ചയിലൊരിക്കല്‍ ഞായറാഴ്ച ഏകീകൃത കുര്‍ബാന എന്ന പ്രശ്‌ന പരിഹാര ഫോര്‍മുല വിമതര്‍ വൈദികര്‍ ഭുരിപക്ഷവും തള്ളികളഞ്ഞു.

ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം വീണ്ടും രൂക്ഷമായി. ഏകീകൃതകുര്‍ബാന അര്‍പ്പണ രീതിയെ ചൊല്ലി വിമതവിഭാഗം വൈദികരും ഏകീകൃത കുര്‍ബാന അനുകൂലികളും തമ്മില്‍ പള്ളിമുറ്റത്ത് കയ്യാങ്കളി നടന്നു. ഇതോടെ ക്രിസ്മസ് ദിനത്തില്‍ പാതിരാ കുര്‍ബാനക്കായ് സീറോ മലബാര്‍ സഭയുടെ ആസ്ഥാന ദേവാലയം തുറക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് സഭാ നേതൃത്വം.