തിരുവനന്തപുരം: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം എഴുതിയ പൈതൃകത്തില്‍ അഭിമാനിച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം എംഎല്എയുയിരുന്ന പത്മകുമാര്‍ ജയിലാകുമ്പോള്‍ പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നത് ആ നാവിനെ. പോലീസ് മൊഴിയെടുപ്പില്‍ പത്മകുമാര്‍ ഇനി തുറന്നടിക്കുമോ എന്ന ഭയം പാര്‍ട്ടിക്കുണ്ട്. നേരത്തെ പല അവസരങ്ങളിലും പത്മകുമാര്‍ സ്വതന്ത്ര അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ആവോളം മുങ്ങിയ പത്മകുമാര്‍ ഇനി അടങ്ങിയിരിക്കാനിടയില്ലെന്നാണ് പാര്‍ട്ടി നേതാക്കളുടെ തന്നെ രഹസ്യ അഭിപ്രായം. മുന്‍മന്ത്രി കടകംപള്ളിയിലേക്കും സ്ഥാനമൊഴിഞ്ഞ ഭരണസമിതിയിലേക്കും ഒരു പക്ഷേ നിലവിലുളള മന്ത്രിമാരിലേക്കുവരെ സംശയം പടര്‍ത്തുന്ന മൊഴികള്‍ വന്നേക്കാം.്പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയിരുന്നു.
എന്‍. വാസു ഉള്‍പ്പെടെ അറസ്റ്റിലായ അഞ്ചു പേരുടെ മൊഴികളും പത്മകുമാറിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. സ്വര്‍ണക്കടത്തിന് ആരാണ് നേതൃത്വം നല്‍കിയതെന്ന ചോദ്യത്തിന് മഹസര്‍ ഉള്‍പ്പെടെയുള്ള തെളിവ് ബലമേകി. ഉണ്ണികൃഷ്ണന് പോറ്റിക്ക് ഇത്ര സ്വാധീനംലഭിച്ചത് പത്മകുമാര്‍ ദേവസ്വം പ്രസിഡന്റായതിന് ശേഷമായിരുന്നു എന്നാണ് അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ മൊഴി. ബോര്‍ഡ് അംഗങ്ങള്‍ക്ക് തുല്യമായ അധികാരവും പരിഗണനയും ഉണ്ണികൃഷ്ണന് പോറ്റിക്ക് ലഭിക്കുന്നുണ്ടായിരുന്നു. ദേവസ്വം ആസ്ഥാനത്തും ശബരിമലയിലും ഉണ്ണികൃഷ്ണന് പോറ്റി മിക്കപ്പോഴും ദേവസ്വം പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നെന്നും അറസ്റ്റിലായവര്‍ മൊഴിനല്‍കി.
സ്പോണ്‍സര്‍ഷിപ്പ് സമാഹരി ക്കാന്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് അനുമതിനല്‍കിയത് ദേവസ്വം ഭരണസമിതിയായിരുന്നു. സ്വര് ണപ്പാളി വീണ്ടും സ്വര്ണംപൊതി യാന്‍ തീരുമാനിച്ച സംഘത്തിലും ഉണ്ണികൃഷ്ണന് പോറ്റി ഉണ്ടായിരുന്ന തായി അറസ്റ്റിലായ ഉദ്യോഗസ്ഥ രുടെ മൊഴിയിലുണ്ട്. സുധീഷ്കു മാറാണ് ഇവരുടെ പങ്കാളിത്ത ത്തെക്കുറിച്ച് ആദ്യം തുറന്നുപറ ഞ്ഞത്. ഇതോടെ മറ്റുപ്രതികളായ മുരാരിബാബുവും, ബൈജുവും കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറാകുകയായിരുന്നു. പ്രസി ഡന്റിന്റെ നിര്‍ദേശം മിക്കപ്പോഴും ഫോണില്‍ ഉദ്യോഗസ്ഥരെ അറി യിച്ചിരുന്നതും പോറ്റിയായിരുന്നു.
ഉണ്ണികൃഷ്ണന് പോറ്റി കഴിഞ്ഞ രണ്ടുമാസം മുമ്പുവരെ ശബരിമലയിലെ ഓള് ഇന്‍ ഓളായിരുന്നു. അതുതന്നെയാണ് സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പിക്കുന്നത്. അറസ്റ്റിനുശേഷം പത്മകുമാര്‍ പ്രതികരിച്ചത് ചിരിയോടെയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മാധ്യമപ്രവര്‍ത്തകരോട് ചിരിച്ചാണ് സംസാരിച്ചത്. സംഭവത്തെ കൂളായി കാണാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ ചിരി.
ശബരിമല ശാസ്താവിന്റെ ഉറക്കുപാട്ടായ ഹരിവരാസനം എഴുതിയത് തന്റെ ഒരു മുത്തശ്ശിയാണെന്നാണ് പത്മകുമാര്‍ അവകാശപ്പെട്ടിരുന്നത്. പത്മകുമാറിന്റെ പിതാവ് ശബരിമലയിലെ കരാറുകാരനുമായിരുന്നു.

