ശബരിമല സ്വർണ്ണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാർ അറസ്റ്റിൽ.
പത്തനംതിട്ട ആറന്മുള സ്വദേശിയായ സിപിഎം നേതാവാണ്.
ശബരിമല സ്വർണ്ണകൊള്ള നടന്ന 2019 ൽ ബോർഡിൻറെ പ്രസിഡൻറ് ആയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയത് ദേവസ്വം ബോർഡിൻറെ അനുമതിയോടെയാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
സ്വർണ്ണകൊള്ള നടന്നത് പത്മകുമാറിന്റെ അറിവോടെയാണെന്നും ഇതിനുവേണ്ട ഒത്താശ ചെയ്തുകൊടുത്തത് പത്മകുമാർ ആണെന്നും അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. മുൻ എംഎൽഎ കൂടിയാണ് എ പത്മകുമാർ.

