Spread the love

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ വീണ്ടും അറസ്റ്റ്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. അതേസമയം ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി കടത്തിയതെന്ന് തെളിയിക്കുന്ന രേഖകളും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ദേവസ്വം ജീവനക്കാരുടെ മൊഴിയും പദ്മകുമാറിനെതിരാണ്. സ്വര്‍ണക്കൊള്ള നടന്ന സമയത്തെ ഗാര്‍ഡ് മുതല്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരുടെ വരെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു

ശബരിമല ഗസ്റ്റ് ഹൗസുകളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍ നല്‍കിയിരുന്നു. പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡന്റിന് അനുവദിച്ചിരുന്ന മുറിയായിരുന്നു. എ പത്മകുമാറിനെ ഇന്നുരാവിലെ ചോദ്യം ചെയ്യുന്നതിനായി എസ്ഐടി വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ പത്മകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോന്നി മുൻ എഎൽഎയും, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ പത്മകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാ