Spread the love

മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജുവിനെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട്. കേസില്‍ ഏഴാം പ്രതിയാണ് ബൈജു. തിരുവനനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രാത്രിയും ബൈജുവിനെ ചെയ്തു. രാത്രി എട്ടുമണിയോടെയായിരുന്നു അറസ്റ്റ്.

ദ്വാരപാലക ശില്‍പം കൊണ്ടുപോയപ്പോള്‍ സ്വര്‍ണപ്പാളിക്കു പകരം ചെമ്പുപാളി എന്നെഴുതിയത് ബൈജു തിരുവാഭരണം കമ്മിഷണര്‍ ആയിരുന്ന സമയത്താണെന്നു കണ്ടെത്തിയിരുന്നു. നിയമപ്രകാരം ദേവസ്വത്തിന്റെ എല്ലാ ആസ്തികളുടെയും ചുമതലക്കാരന്‍ തിരുവാഭരണം കമ്മിഷണര്‍ ആണ്.

തട്ടിപ്പിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബു, എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന സുധീഷ് കുമാര്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരെ കസ്റ്റഡിയിയില്‍ വിട്ടുകിട്ടാന്‍ ഇന്ന് റാന്നി കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ബൈജുവിനെ റാന്നി കോടതിയില്‍ ഹാജരാക്കും. ശബരിമല കേസില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് ബൈജു. ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.