കാസര്‍കോട് : സ്കൂട്ടര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്ക സ്വദേശി റസാഖ്–റംസീന ദമ്പതികളുടെ മകൾ റിസ്വാനയാണ് (15) മരിച്ചത്. കുമ്പള കൊടിയമ്മ പൂക്കട്ടയിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.
ഇലക്ട്രിക് സ്കൂട്ടറില്‍ കൂട്ടുകാരിക്കൊപ്പം ട്യൂഷന് സെന്ററിലേക്ക് പോകുന്ന വഴിയാണ് അപകടം. സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. കൊടിയമ്മ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. ഗുരുതരമായി പരുക്കേറ്റ റിസ്വാനയെ ആദ്യം കുമ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

