ക്രൈസ്തവരിലെ കത്തോലിക്കാ വിഭാഗം മതപരിവര്‍ത്തനം നടത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വിദ്യാഭ്യാസത്തിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നതെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു.വിശദീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണവും വ്യാജവിവരങ്ങളും തള്ളിക്കളയണം. കേന്ദ്ര പ്രതിനിധിയായി നിങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന് ഉറപ്പുതരുന്നതായും മന്ത്രി പറഞ്ഞു.ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ക്രൈസ്തവര്‍ നല്കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. കത്തോലിക്കാ സഭയുടെ അച്ചടക്കവും കേന്ദ്രീകൃത സ്വഭാവവും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
മതപരമായ ചടങ്ങിനപ്പുറം സഭയുടെ പ്രവര്‍ത്തനരീതികളില്‍ നിന്നു ധാരാളം പഠിക്കാനുണ്ട്. മതനിരപേക്ഷ രാജ്യമായ ഇന്ത്യ എല്ലാവരെയും തുല്യരായി പരിഗണിക്കുന്നു. ‘സബ് കാ സാത്ത് സബ്കാ വികാസ്’ എന്നതാണു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഫരീദബാദ് രൂപതയെ അതിരൂപതയാക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

