ചെന്നൈ: പഠിക്കാത്തതിനെ തുടർന്ന് ശകാരിച്ച അമ്മയെ പതിന്നാലുകാരൻ തല്ലിക്കൊന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂർപേട്ടിലാണ് സംഭവം. കീഴ്കുപ്പം വേലൂരിൽ താമസിക്കുന്ന ലോറി ഡ്രൈവർ ഗുണശേഖരന്റെ ഭാര്യ മഹേശ്വരി (40) ആണ് മരിച്ചത്. കൊലപാതകം നടത്തിയ ഇവരുടെ 14 വയസ്സുള്ള മകനെ പോലീസ് അറസ്റ്റുചെയ്തു.
തന്നെ പഠിക്കാത്തതിന്റെ പേരിൽ നിരന്തരം ശകാരിച്ചതിനാൽ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പതിന്നാലുകാരൻ മൊഴിനൽകി. അച്ഛനും അമ്മയും ഇടയ്ക്കിടെ വഴക്കിടുന്നതും കുട്ടിയെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തിരുനാവലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഗുണശേഖരൻ-മഹേശ്വരി ദമ്പതിമാർക്ക് 16 വയസ്സുള്ള ഒരു മകളുമുണ്ട്.

