ബെംഗളൂരു: കാലം മുന്നോട്ട് പോകുംതോറും സ്ത്രീകൾക്കും കുട്ടികൾക്കെതിരെയുമുള്ള അതിക്രമങ്ങൾ വർധിക്കുകയാണ്. ഇപ്പോഴിതാ, കർണാടകയിൽ നിന്നും ഞെട്ടിപ്പിക്കുന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്‌സ്ആപ്പിലൂടെ വില്‍പ്പനയ്ക്ക് വെച്ച സംഘം പിടിയിലായിരിക്കുകയാണ്. മൈസൂരു സിറ്റി പൊലീസാണ് സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇരുപത് ലക്ഷം രൂപയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി സംഘം ആവശ്യപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കന്യകകളായ പെണ്‍കുട്ടികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസിക രോഗങ്ങള്‍ ഭേദമാകുമെന്ന് പ്രചരിപ്പിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

