Spread the love

ഈരാറ്റുപേട്ട: തീക്കോയിയില്‍ ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തമിഴ്‌നാട് സ്വദേശിനി ബാലാമണിയാണ് മരിച്ചത്.

 

തീക്കോയിയിൽ ഭർത്താവിനോടും കുട്ടികളോടും ഒപ്പം താമസിച്ച് വരികയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് വെള്ളികുളം സ്വദേശി ജോൺ പൊലീസ് പിടിയിലായി.

 

റബര്‍ ഷീറ്റ് ഉറയ്ക്കുന്നതിനുള്ള ആസിഡാണ് ബാലാമണിയുടെ ദേഹത്ത് ഒഴിച്ചത്. വഴക്കിനെ തുടർന്ന് ജോണ്‍ ആസിഡ് ഒഴിച്ചതാണെന്ന് തെളിഞ്ഞു. പൊള്ളലേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കവേയാണ് ബാലാമണി ഇന്നലെ പുലർച്ചയോടെ മരിച്ചത്. ബാലാമണിയുടെ സംസ്‌കാരം നടത്തി.