Spread the love

ന്യൂഡൽഹി: സോഷ്യൽ മീഡിയ കയ്യടക്കി പാറ്റാ പാർട്ടി. കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ മഹാരാഷ്ട്ര സ്വദേശി എക്സിൽ തുടങ്ങിവെച്ച ന്യൂജൻ പ്രസ്ഥാനം ഇപ്പോൾ മണിക്കൂറുകൾ തോറും വളരുന്ന പാർട്ടിയായി മാറിയിരിക്കുന്നു.

മടിയന്മാരും, എപ്പോഴും ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കള്‍ക്ക് വേണ്ടിയുള്ള പാര്‍ട്ടി എന്നാണ് വിശേഷണം

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രൂപീകൃതമായ ഒരു ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നേറ്റമാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. വ്യവസ്ഥിതി തങ്ങളെ അവഗണിക്കുന്നു എന്ന് വിശ്വസിക്കുന്ന ‘ജെന്‍ സി’ വിഭാഗത്തിന്റെ ശബ്ദമെന്നും പറയാം. ‘കോക്രോച്ച്’ എന്നത് അതിജീവനത്തിന്റെയുംപ്രതിരോധത്തിന്റെയും പ്രതീകമായാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ അവതരിപ്പിക്കുന്നത്.

 

വെറും മൂന്ന് ദിവസം കൊണ്ട് 1.85 കോടിയിലധികം ഫോളോവർമാരാണ് ലഭിച്ചതെന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ അവകാശപ്പെടുന്നു. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്.

 

സംഭവം വൈറൽ ആയതോടെ ആദ്യ അക്കൗണ്ട് പൂട്ടി..എക്സ് അക്കൗണ്ട് ഇന്ത്യയിൽ വിലക്കി. തുടർന്ന് മറ്റൊരു വെബ്സൈറ്റ് തുറന്നു. അതും ഹിറ്റ് ആവുകയാണ്.

 

 

ഇപ്പോൾ വിദേശത്തുനിന്നും പുതിയ അക്കൗണ്ട് തുറന്ന് ഒരു മണിക്കൂറിനുള്ളിൽ 70,000 ത്തിലധികം ഫോളോവേഴ്സ് ആയി.

 

ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ പരിഹാസത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ മുന്നേറ്റമാണിത്. വെറുമൊരു തമാശയായി ഇട്ട പോസ്റ്റ് അങ്ങ് കത്തിപടര്‍ന്നു. സത്യത്തില്‍.

 

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പാറ്റ പാർട്ടിയുടെ അനുയായികൾ ചൂളയെ ചർച്ചയ്ക്ക് വിഷയമാക്കുന്നുണ്ട്. രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് പാർട്ടിയെ . തൃണമൂൽ കോൺഗ്രസ് നേതാക്കൾ പലരും പുതിയ നീ കത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.