ഹൃദയാഘാതത്തെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാവ് കൊടുവള്ളി എംഎല്‍എയുമായ എം.കെ. മുനീറിനെ വ്യാഴാഴ്ച കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമയോചിതമായ മെഡിക്കല്‍ ഇടപെടലാണ് ഡോ. മുനീറിന്റെ ജീവന്‍ രക്ഷിച്ചതെന്നും അദ്ദേഹം നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അദ്ദേഹത്തിന്റെ നില ഗുരുതരമാണെങ്കിലും ചികിത്സയോട് പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഡോ. മുനീര്‍ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഉചിതമായ പരിചരണം ലഭിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജോ വി. ചെറിയാന്‍ പറഞ്ഞു.രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് അപകടകരമാംവിധം കുറയുന്നതുമാണ് രോഗം.

