ഭുവനേശ്വർ ∙ ഓടുന്ന വാനിൽ 21 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡിൽ തള്ളി. പെൺകുട്ടിക്ക് ജോലി വാഗ്ദാനംചെയ്ത് കൂട്ടിക്കൊണ്ടുപോയ ആറു പേരാണ് പ്രതികൾ.ഉഡാല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്തതായും ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഉഡാല-ബാലാസോര്‍ റോഡില്‍വെച്ച് വെള്ളിയാഴ്ച വൈകിട്ട് ആറിനും ഏഴിനും ഇടയിലാണ് യുവതി ക്രൂരതയ്ക്കിരയായത്. പ്രതികളെല്ലാം തന്നെ സാറാത്ത് സ്വദേശികളാണെന്നാണ് പോലീസ് നല്‍കുന്നവിവരം.
അതേസമയം പ്രതികളില്‍ രണ്ടുപേരെ യുവതിക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. ഒരുസ്വകാര്യ കമ്പനിയില്‍ ജോലി ശരിയാക്കി തരാമെന്ന് ഇരുവരും ഉറപ്പുനല്‍കിയിരുന്നു. ഇക്കാര്യം പറഞ്ഞതോടെ ജോലിക്ക് പോകാന്‍ യുവതിയുടെ അമ്മയും അനുവാദംനല്‍കി. ഇതിനുപിന്നാലെയാണ് നേരത്തേ പരിചയമുള്ള രണ്ടുപേരും ഇവര്‍ക്കൊപ്പം മറ്റ് നാലുപേരും വെള്ളിയാഴ്ച യുവതിയുടെ വീട്ടിലെത്തിയത്. ഇവര്‍ യുവതിയെ തങ്ങള്‍ക്കൊപ്പം വരാന്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് വാനില്‍ യാത്രചെയ്യുന്നതിനിടെ ആറുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗംചെയ്തത്. യുവതി ബഹളംവെയ്ക്കുന്നത് തുടര്‍ന്നതോടെ ഇവര്‍ യുവതിയെ റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
അതേസമയം അക്രമികളില്‍നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ യുവതി അമ്മയെ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് അമ്മയെത്തി യുവതിയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോവുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

