ചെന്നൈ : ആശുപത്രി ഡ്യൂട്ടിക്കിടെ കാർഡിയാക് സർജൻ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്ലിൻ റോയ് ആണ് മരിച്ചത്.
റൗണ്ട്സിനിടെ ആശുപത്രിയിൽ ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടതു രക്തധമനിയിലുണ്ടായ ബ്ലോക്കാണ് കടുത്ത ഹൃദയാഘാതത്തിനു കാരണമായത്.

