കോട്ടയം : ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് ആഗോള അയ്യപ്പ സംഗമം എങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്ന് സൂചിപ്പിച്ച് എൻഎസ്എസ് ജന സെക്രട്ടറി ജി സുകുമാരൻ നായർ ‘
നിലവിലുള്ള ‘ ആചാരാനു
ഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ക്ഷേത്ര വിശുദ്ധി കാത്തു സംരക്ഷിക്കാൻ ആണ് ലക്ഷ്യമെങ്കിൽ നല്ലത്
ഇതിലേക്ക് രൂപപ്പെടുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉള്‍ക്കൊള്ളുന്നതുമാകണം. എങ്കിൽ മാത്രമേ മാത് സംഗമംകൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാന്‍ കഴിയുള്ളൂ
ഇക്കാര്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടിനെ
വിമര്‍ശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊ
ണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് എന്‍എസ്എസ്
വിശദീകരണം നൽകുന്നത്.
എൻഎസ്എസ് വൈസ് പ്രസിഡൻറ് സംഗീത് കുമാർ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചതോടെ എൻഎസ്എസിന്റെ ഔദ്യോഗിക പ്രതികരണം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സുകുമാരൻ നായർ രംഗത്ത് വന്നത്. സംഗമത്തെ എതിർക്കാത്ത നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചത് എന്നത് ശ്രദ്ധേയമാണ്

