Spread the love

ചാനൽ ഡസ്കിലെ ദുരനുഭവം: ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താത്തത് പേടിച്ചിട്ടല്ല, ആ വ്യക്തിയുടെ കുടുംബത്തിന് ഡാമേജ് ഉണ്ടാവണ്ട എന്ന് വിചാരിച്ചിട്ടാണ്.

റിപ്പോർട്ടർ ടി.വി യിലെ മുൻ വനിതാ മാധ്യമപ്രവർത്തക വിഷയത്തിൽ ക്ലാരിറ്റി വരുത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത  വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

 

https://www.facebook.com/share/v/16CwkVABcF/

അതേസമയം, ഈ വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ്മായി റിപ്പോർട്ടർ ടിവി എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട് രംഗത്തുവന്നു.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് കമ്പനിയിൽ പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ ഒരു വനിതാ റിപ്പോർട്ടർ ഈ സ്ഥാപനത്തിൽ നിന്ന് രാജിവച്ച് മടങ്ങി രണ്ടു മാസത്തിനു ശേഷം ഫേസ്ബുക്കിൽ ഉന്നയിച്ച വിഷയം ശ്രദ്ധയിൽ പെട്ടു . 74 ശതമാനത്തോളം വനിതകൾ ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനമാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് കമ്പനി. രണ്ട് മാസങ്ങൾക്ക് മുമ്പ് നടന്ന എക്സിറ്റ് അഭിമുഖത്തിലോ, സ്ഥാപനത്തിലെ ICC യ്ക്കു മുന്നിലോ, രാജിക്കത്തിലോ ഇതിനെക്കുറിച്ച് ഒരു സൂചന പോലും ഉണ്ടായിരുന്നില്ല. നിയമ നടപടിയല്ല താക്കീത് മതി എന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെങ്കിലും ഞങ്ങളുടെ പഴയ സഹപ്രവർത്തകയ്ക്ക് നേരിട്ടതായി പറയപ്പെടുന്ന ദുരനഭവത്തെക്കുറിച്ച് പരാതി ഇല്ലങ്കിൽ പോലും അന്വേഷിക്കാം എന്നതാണ് എഡിറ്റോറിയൽ ടീമിൻ്റെ നിലപാട്. എഡിറ്റോറിയൽ അംഗങ്ങളെ സംശയത്തിൻ്റെ നിഴലിൽ നിർത്താതെ വ്യക്തത വരുത്തിയത് ഉചിതമായി.