Spread the love

അടുത്തിടെയാണ് തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മില്‍ പ്രണയത്തിലാണ് എന്ന വാർത്ത പുറത്തുവന്നത്. കഴിഞ്ഞ മേയിൽ ഒരു ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിനിടെ വിശാൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ ഇരുവരുടേയും വിവാഹനിശ്ചയം നടന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. വിശാല്‍ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഒപ്പം ചിത്രങ്ങളും താരം പങ്കുവെച്ചു.

അതേസമയം വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ഇരുവരും പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്ച്‌ പരസ്പരം ചേർത്ത് പിടിച്ച്‌ നില്‍ക്കുന്നതിന്റേയും പരസ്പരം വിരലുകളില്‍ മോതരം അണിയിക്കുന്നതിന്റേയും ചിത്രങ്ങളാണ് വിശാല്‍ പങ്കുവെച്ചത്.

‘എന്റെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ആശംസകളും ആശീർവാദങ്ങളും ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. സായ് ധൻസികയ്ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാർത്ത സന്തോഷപൂർവം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം തേടുന്നു.’ -ഇതാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് വിശാല്‍ കുറിച്ചത്.