Spread the love

കോട്ടയം : കോട്ടയം ആസ്ഥാനമായ മംഗളം ദിനപത്രത്തിലെ തൊഴിൽ – വേതന പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ 10 വർഷം ആയി മാധ്യമപ്രവർത്തകർക്കും ജീവനക്കാർക്കും കൃത്യമായി വേതനം നൽകാത്തതിനെ തുടർന്ന് പത്ര പ്രവർത്തകരുടെ സംഘടനയായ കെ യു ഡബ്ലിയുജെ പലവട്ടം ഇടപെട്ടു. ചർച്ച നടത്തി.
സമരത്തിലേക്ക് പോകണമെന്ന് അഭിപ്രായം ഉയർന്നുവെങ്കിലും അത് മാനേജ്മെൻ്റ് മുതലെടുക്കുമെന്ന അഭിപ്രായമുയർന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു.

ഇതിനിടെ പല ദിവസവും രാത്രി ഡ്യൂട്ടിക്കിടെ ജീവനക്കാർ പെൻ ഡൗൺ സ്ട്രൈക്ക് നടത്തി. ഓഫീസിന് പുറത്ത് പ്രതിഷേധ സമരവും. ഇതേ തുടർന്ന് യൂണിയൻ കോട്ടയം ജില്ലാ നേതൃത്വവും സംസ്ഥാന നേതാക്കളും ഓഫീസിലെ തി മാനേജ്മെൻറ് മായി ചർച്ച നടത്തി. പക്ഷേ ഫലപ്രദമായ തുടർനടപടികളൊന്നും ഉണ്ടായില്ല.

ഇതിനിടെ 10 വർഷം മുമ്പ് മാനേജ്മെൻറ് തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് സ്ഥാപനം വിട്ട രണ്ടു വനിതാ മാധ്യമ പ്രവർത്തകർ ഇപ്പോഴും ആനുകൂല്യത്തിനായി നിയമ നടപടികളിലാണ്. മാന്യമായ ഒരു സെറ്റിൽമെൻറ് നടത്താൻ ഉടമകൾ തയ്യാറാവുന്നില്ലെന്നാണ് മാധ്യമപ്രവർത്തക യൂണിയൻറെ പൊതുയോഗത്തിൽ വിമർശിച്ചത്.

പത്രപ്രവർത്തക യൂണിയന്റെയും കോട്ടയം പ്രസ് ക്ലബ്ബിന്റെയും ഭാരവാഹിസ്ഥാനത്ത് മത്സരിക്കാനും അധികാര സ്ഥാനങ്ങൾ നേടിയെടുക്കാനും സ്ഥാപനത്തിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ എന്നും മുൻനിരയിലുണ്ട്. ക്ലബ്ബിന്റെ ഭാരവാഹി സ്ഥാനത്ത് തുടർച്ചയായ അഞ്ചുവർഷവും ആലപ്പുഴ, ഇടുക്കി, ഉൾപ്പെടെയുള്ള ജില്ലകളിൽ വർഷങ്ങളോളം ഭാരവാഹികൾ ഉണ്ടായിരുന്നു. പക്ഷേ ശക്തമായ സമ്മർദ്ദം നടത്തി കാര്യങ്ങൾ നേടിയെടുക്കാൻ ഇവർക്ക് കഴിഞ്ഞില്ല എന്നുള്ള വിമർശനം പൊതുവെ ഉണ്ട്.മാത്രവുമല്ല പത്രപ്രവർത്തക യൂണിയൻ ചർച്ചകളിൽ മാനേജ്മെന്റിനെ സംരക്ഷിക്കുന്ന നിലപാടാണ് കോട്ടയത്തു നിന്നുള്ള വർഷങ്ങളായി യൂണിയൻ തലപ്പത്ത് ഉള്ള നേതാവ് സ്വീകരിക്കുന്നത്.

ഇതെ തുടർന്നാണ് മംഗളം മത്സരിച്ച പാനൽ കോട്ടയത്ത് തുടർച്ചയായി പരാജയപ്പെടുന്ന സാഹചര്യമുണ്ടായത്. ദേശാഭിമാനിയുമായി ചേർന്നായിരുന്നു കോട്ടയത്ത് ഭരണം പങ്കിട്ടിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ദേശാഭിമാനിക്കാരെ വിജയിപ്പിക്കാൻ വലിയ കാമ്പയിനാണ് മംഗളത്തിലെ ട്രേഡ് യൂണിയൻ നേതാവിന്റ നേതൃത്വത്തിൽ നടന്നത്. പുറമേ കോൺഗ്രസുകാരായി നടിക്കുന്ന ഇവർ കടുത്ത ദേശാഭിമാനി ഭക്തരാണ്.

പത്രപ്രവർത്തക യൂണിയൻറെ കഴിഞ്ഞ സംസ്ഥാന ഭരണസമിതി ഏറെക്കുറെ പൂർണമായിത്തന്നെ മാനേജ്മെൻറ് പക്ഷവാദികളായ യൂണിയൻ നേതാക്കളുടെ പോക്കറ്റിൽ ആയിരുന്നു. ഇവരിൽ പ്രധാനിയെയാണ് കിരൺ ബാബു ജനറൽ സെക്രട്ടറിയും വിനീത പ്രസിഡണ്ടുമായ മുൻ സംസ്ഥാന കമ്മറ്റി നേമിനേറ്റ് ചെയ്തത്. അതുവഴി മംഗളത്തിലെ തൊഴിലാളികളെ മാനേജ്മെന്റ് തൊഴുത്തിൽ കെട്ടാൻ എളുപ്പമായി. കോട്ടയം ഉൾപ്പെടെ മാനേജ്മെന്റുമായി തൊഴിൽ തർക്കങ്ങൾ ഉള്ള മാധൃമപ്രവർത്തകരെ യൂണിയൻ അംഗത്വത്തിൽ നിന്ന് കൂട്ടത്തോടെ അവർ വെട്ടി നിരത്തി. കോട്ടയത്തു നിന്നുള്ള 10 ഓളം മാധൃമപ്രവർത്തകരെ വെട്ടി നിരത്താൻ ഒത്താശ കൊടുത്തത് നേമിനേറ്റഡ് സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. ചില ഡീലുകളുടെ അണ്ടർസ്റ്റാന്റിൽ അന്നത്തെ യൂണിയൻ ജില്ലാ നേതൃത്വം ഇതിനെതിരെ ശക്തമായ നിലപാട് എടുത്തുമില്ല.

 

കെപി റെജിയും സുരേഷ് എടപ്പാളും യൂണിയൻറെ തലപ്പത്തേക്ക് വന്നതോടെ തൊഴിലാളി യൂണിയന് കൂടുതൽ കരുത്ത് പകർന്നു.
കോട്ടയം പ്രസ് ക്ലബ്ബിന്റെ നിലവിലുള്ള നേതൃത്വവും ആ സ്പിരിറ്റ് ഉൾക്കൊണ്ടതോടെ ചർച്ചകൾക്ക് വേഗമായി. കഴിഞ്ഞ മൂന്നു മാസങ്ങളിൽ നേരിട്ട് രണ്ട് തവണ ചർച്ച നടത്തി.എന്നിട്ടും ശമ്പള പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ ഇനി വിട്ടുവീഴ്ച വേണ്ട കടുത്ത നടപടികൾ വേണമെന്നാണ് ഒരു വിഭാഗം മാധ്യമപ്രവർത്തകരുടെ നിലപാട്.

അതിനിടെ രാജീവ് ചന്ദ്രശേഖർ ‘മംഗളം പത്ര ഗ്രൂപ്പ് ഏറ്റെടുത്തതായി റിപ്പോർട്ടുകൾ ഉണ്ട്:അടുത്ത യുടെ മംഗളം ന്യൂഡൽഹിയിൽ
ഒരു മേള സംഘടിപ്പിച്ചു. ഇത് ബിജെപി ദേശീയ നേതൃത്വത്തിന്റെ ഒത്താശയോടെയാണെന്ന് സൂചനയുണ്ട്.

ഗവർണർ ആയിരുന്ന നേതാവ് വഴിയാണ് കോട്ടയത്തെ മാനേജ്മെൻറ് പക്ഷപാതിയായ നേതാക്കൾ മംഗളത്തെ ബിജെപിയുടെ ഭാഗമാക്കാൻ ശ്രമം നടത്തിയത്. ഇതിനായി പലതവണ ചർച്ച നടത്തുകയും ചെയ്തു. എന്നിട്ടും മംഗളത്തിലെ ജീവനക്കാർക്ക് ഓണക്കാലം ദുരിതകാലം.