ഓണം വരവായി. ഇന്ന് അത്തം അത്തം പത്തിന് പൊന്നോണം എന്ന ചൊല്ലിനുപകരം ഇക്കുറി പതിനൊന്നിനാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് തിരുവോണം. എല്ലായിടത്തും പൂക്കളമൊരുക്കാനും ഓണത്തെ വരവേല്‍ക്കാനുമുള്ള തിരക്കാണ്.
തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര ചൊവ്വാഴ്ച നടക്കും. അത്തം വെളുത്താല്‍ ഓണം കറുക്കുമെന്നാണ് ചൊല്ല്. എന്നാല്‍, കഴിഞ്ഞവര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനംമൂലം അത്തവും ഓണവും കറുത്തും വെളുത്തുംനിന്ന അവസ്ഥയായിരുന്നു.
ഓണത്തിരക്ക് ഗ്രാമ-നഗരങ്ങളില്‍ ഒരേപോലെ ദൃശ്യമാണ്. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഓണച്ചരക്കുകളുമായി ലോറികള്‍ എത്തിത്തുടങ്ങി. കച്ചവടകേന്ദ്രങ്ങളില്‍ തിരക്കുകൂടി. മാസാന്ത്യത്തില്‍ വേതനവും ബോണസും ലഭിക്കുന്നതോടെ വിപണി വീണ്ടും സജീവമാകും. ക്ലബ്ബുകള്‍, പൊതുസ്ഥലങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പൂക്കളങ്ങളൊരുങ്ങും. ബെംഗളൂരു, മധുര, തോവാള, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും പൂക്കളെത്തുന്നത്. തൃപ്പൂണിത്തുറ അത്താഘോഷവും അത്തമച്ചമയ ഘോഷയാത്രയും ഉണ്ട്്.

