Spread the love

കൊച്ചി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നതിനെ വിമര്‍ശിച്ച് വാട്സാപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റ് സര്‍ക്കാരിന് രസിച്ചില്ലെന്നതിന്റെപേരില്‍ ക്രിമിനല്‍ക്കുറ്റത്തിന് കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഒരോ പൗരനും ഉറപ്പുനല്‍കുന്നതാണ്. വിമര്‍ശനവും വിയോജിപ്പും പ്രകടിപ്പിക്കുന്നവരെ ക്രിമിനല്‍ക്കേസില്‍ കുടുക്കി അടിച്ചമര്‍ത്തുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്ക് എതിരാണെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു.

വയനാട് ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തിനുപിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യണമെന്ന ആവശ്യം ഉയര്‍ന്ന പ്പോള്‍ വിമര്‍ശനം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്ത സംഭവത്തിലാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കലാപാഹ്വാനത്തിന് ശ്രമിച്ചു. എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു ബേക്കല്‍ പോലീസ് കേസെടുത്തത്.ദുരിതാശ്വാസനിധിയിലെ ഫണ്ട് വിനിയോഗം സബന്ധിച്ച ചര്‍ച്ചയ്ക്കിടെയുള്ള പോസ്റ്റ് കലാ പാഹ്വാനമായി കരുതുന്നത് ശു ദ്ധഅംബന്ധമാണ്.സര്‍ക്കാരിന്റെ പ്രവൃത്തിക്കെതി രേയുള്ള ന്യായമായ വിമര്‍ശനം കലാപാഹ്വാനമായി കാണാനാകി ല്ല. കേരള പോലീസ് ആക്ട്, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളും നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.