Spread the love

കോട്ടയം :പാലാ പുലിയന്നൂർ സ്വദേശിയായ ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സർ വാഹനം നന്നാക്കി തരാമെന്ന് പറഞ്ഞ് രണ്ടര ലക്ഷത്തിൽ പരം രൂപയും (268095/-) 15 ലക്ഷം രൂപയോളം വിലവരുന്ന വാഹനത്തിന്റെ എൻജിനും കൈവശപ്പെടുത്തിയ പ്രതി തമിഴ്നാട്, ശിവഗംഗ ഡിസ്ട്രിക്ട്, തിരുപ്പത്തൂർ, സിങ്കംപുന്നരി സ്വദേശി ഏറണിയൻ മകൻ സൗന്ദരരാജൻ (38  )നെ ആണ് കിടങ്ങൂർ പോലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ജോമോന്റെ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് മിക്സർ വാഹനം കേടായതിനെ തുടർന്ന് ജോമോൻ സുഹൃത്തുവഴി പരിചയപ്പെട്ട തമിഴ്നാട് സ്വദേശി സൗന്ദരരാജൻ എന്ന ആളെ വാഹനം നന്നാക്കുന്നതിനായി ഏൽപ്പിക്കുകയും ഇയാൾ സ്ഥലത്തെത്തി വാഹനത്തിന്റെ എൻജിനും അനുബന്ധ സാധനങ്ങളും അഴിച്ച് വയ്ക്കുകയും സൗന്ദരരാജന്റെ ആവശ്യപ്രകാരം അഴിച്ചുവെച്ച 15 ലക്ഷം രൂപ വിലവരുന്ന എൻജിൻ കൊറിയർ മുഖാന്തരം സേലത്തിന് അയച്ചു കൊടുക്കുകയും ചെയ്തു. സ്പെയർപാർട്സ് വാങ്ങുന്നതിനും പണിക്കൂലിയും കൊറിയർ ചാർജും മറ്റുമായി 2025 ഏപ്രിൽ മെയ് മാസങ്ങളിലായി 268095/- രൂപ പലപ്പോഴായി സൗന്ദരരാജന് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ പണവും വാഹനത്തിന്‍റെ എൻജിനും തിരിച്ചു കൊടുക്കാതെയും വാഹനത്തിന്റെ കേടുപാടുകൾ തീർത്തു കൊടുക്കാതെയും ഇയാൾ വാഹനഉടമയെ കബളിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു.