പാസ്പോർട്ട് ഫീസ് കുത്തനെ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ജൂലായ് ഒന്നു മുതൽ ഫീസ് വർദ്ധന പ്രാബല്യത്തിൽ വരും, പുതുക്കിയ നിരക്കുകൾ പ്രകാരം 18 വയസിന് മുകളിലുള്ള അപേക്ഷകർക്ക് 36 പേജുകളുള്ള പുതിയ പാസ്പോർട്ടിന് 2500 രൂപയായിരിക്കും ഫീസ്. നിലവിൽ ഉത് 1500 രൂപയാണ്. തത്കാൽ അപേക്ഷ ഫീസ് 3500 രൂപയിൽ നിന്ന് 5000 രൂപയായി ഉയർത്തി. കേന്ദ്ര വിദേശ കാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതിനൊപ്പം 60 പേജുള്ള പാസ്പോർട്ടിനുള്ള അപേക്ഷാ ഫീസ് സാധാരണ വിഭാഗത്തിൽ 2000 രൂപയിൽ നിന്ന് 3500 രൂപയായും തത്കാലിന് 4000 രൂപയിൽ നിന്ന് 6000 രൂപയായും വർദ്ധിപ്പിച്ചു. പുതിയ നിരക്ക് പട്ടിക 2026 ജൂലായ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 14 വർഷത്തിനുശേഷമാണ് വർധന.
നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്പോർച്ച് പുതുക്കാനുള്ള ഫീസ് 36 പേജിന് 5000 രൂപയും തത്കാ നിരക്ക് 6000 രൂപയും ആയിരിക്കും. 60 പേജിന് ഇത് യഥാക്രമം 6000, 8500 എന്നിങ്ങനെയായിരിക്കും.

