കൊച്ചി: റഷൃയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ പ്രകോപിതനായി അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ഇൻഡൃക്കെതിരെ ചുമത്തിയ 50 ശതമാനം നികുതി കേരളത്തിലെ റബർ ഏലം കുരുമുളക് കർഷകർക്ക് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പായി. ഇൻഡൃയുടെ മൊത്തം റബര്‍ കയറ്റുമതിയില്‍ 22 ശതമാനവും അമേരിക്കന്‍ വിപണിയിലേക്കാണ്. അധിക തീരുവ മൂലം റബറർ വില ഇടിയാൻ തുടങ്ങി.
ആർഎസ്എസ് റബറിന് കഴിഞ്ഞയാഴ്ച ആഭൃന്തര വിപണി വില കിലാഗ്രാനിന് 210 രൂപയുണ്ടായിരുന്നത് 195 ലേക്ക് താഴ്ന്നു. മഴ മാറി ടാപ്പിംഗ് പൂർവ സ്ഥിതിയാലാകുമ്പോൾ വിപണിയിൽ സ്റ്റോക്ക് വർധിക്കുന്നതോടെ വില ഇനിയും താഴാനാണ് സാധൃത. തീരുവ വര്‍ധന ചെറുകിട, ഇടത്തരം റബര്‍ അധിഷ്ഠിത സംരംഭങ്ങളെയാകും പ്രത്യക്ഷത്തില്‍ ബാധിക്കുക.
20,000 മുതല്‍ 25,000 മെട്രിക് ടണ്‍വരെ കുരുമുളകും അവയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഇന്ത്യയില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഇതില്‍ 22 ശതമാനവും അമേരിക്കന്‍ വിപണിയിലേക്കാണ്. മൊത്തം കുരുമുളക് കയറ്റുമതിയുടെ 60 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്.
തുണിത്തരങ്ങൾ, കയറുത്പന്നങ്ങൾ,തേയില, കശുവണ്ടി, സുഗന്ധ ദ്രവ്യങ്ങൾ, ചെമ്മീനുൾപ്പടെയുള്ള സമുദ്രോത്പന്നങ്ങൾ, ഫർണീച്ചർ തുടങ്ങിയവയാണ് കേരളത്തില്‍ നിന്നും പ്രധാനമായും യുഎസ് വിപണിയിലെത്തുന്ന ഉത്പന്നങ്ങൾ. കഴിഞ്ഞ ആഴ്ചയിൽ 25 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ തന്നെ ഈ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിലായിരുന്നു.
പകരച്ചുങ്കം വലിയ ആഘാതമേല്‍പ്പിക്കുന്നത് സംസ്ഥാനത്തെ കുരുമുളക്, ഏലം, കാപ്പി, റബര്‍, തേയില കര്‍ഷകര്‍ക്കാണ്. അമേരിക്കയില്‍ ഈ ഉത്പന്നങ്ങളുടെ വില ഉയരുന്നതോടെ ആവശ്യക്കാര്‍ കുറയും. സുഗന്ധവ്യഞ്ജന മേഖലയില്‍ ഇന്‍ഡൊനീഷ്യ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങള്‍ നേരത്തേതന്നെ വെല്ലുവിളിയായിരുന്നു. അവര്‍ക്കാകട്ടെ, നിലവില്‍ ഉയര്‍ന്ന തീരുവഭീഷണിയില്ല.അധിക തീരുവ കേരളത്തിന്റെ കയറ്റുമതി വ്യവസായത്തിന്റെ നട്ടെല്ലൊടിക്കും.പകരം വിപണി കണ്ടെത്തിയാലും തിരിച്ചടിയുടെ ആഘാതം കുറക്കാനാകില്ല. അധിക ചിലവ് ഒഴിവാക്കാനായി യുഎസ് കമ്പനികൾ ഇന്ത്യക്ക് പകരം മറ്റു രാജ്യങ്ങളെ ആശ്രയിച്ചാൽ വിപണിയിലേക്കുള്ള തിരിച്ചു വരവ് പോലും സാധ്യമാകില്ലെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.

