Spread the love

കുറവിലങ്ങാട്: കർക്കിടകമാസത്തിലെ തിരുവോണം കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിൽ പിള്ളേരോണമായി ഇന്ന് ശനിയാഴ്ച ആചരിക്കും. വർഷങ്ങളായി ക്ഷേത്രത്തിൽ കർക്കിടകമാസ തിരുവോണം പിള്ളേരോണമായി ആചരിക്കുന്നു.

ഭക്തപ്രഹ്ലാദന്റെ സ്തുതികളാൽ സംപ്രീതനായി സൗമ്യ ഭാവത്തിലുള്ള നരസിംഹ സങ്കല്പമാണ് കോഴാ നരസിംഹസ്വാമി ക്ഷേത്രത്തിലുള്ളത്.അ തിനാൽ തന്നെ കുട്ടികളെ ഭഗവാൻ വളരെ പ്രിയം ആണ്. കുട്ടികളെ. ഇന്ന് ഭഗവത് സന്നിധിയിൽ നടക്കുന്ന തിരുവോണമൂട്ടിൽ പങ്കെടുപ്പിക്കുന്നത് അതി വിശിഷ്ടമാണ്. ശനിയാഴ്ച രാവിലെ 10.30 നു തിരുവോണപൂജ ദർശനം.തുടർന്ന് തിരുവോണം ഊട്ട് എന്നിവ നടക്കും.