കോട്ടയം ഈരാറ്റുപേട്ടയിൽ CPM ലോക്കൽ സെക്രട്ടറി നേതൃത്വത്തിൽ വഖഫ് ഭൂമി കൈയ്യേറി റോഡ് വെട്ടിയെന്ന് ആരോപിച്ച് ജമാത്ത് കമ്മറ്റി അംഗം ഹുസൈൻ രംഗത്ത്
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട മുൻസിപാലിറ്റിയിൽ ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ പള്ളി ജമാഅത്തിന്റെ ആസ്തി യിൽപ്പെട്ട സ്ഥലം ബലമായി കൈയ്യേറി റോഡ് വെട്ടിയെന്ന് ജമാഅത്ത് കമ്മിറ്റി അംഗം വി.എസ് ഹുസൈൻ ആരോപിച്ചു.
ഈരാറ്റുപേട്ട, മുഹിയിദ്ദീൻ ജുമാഅത്തിൻ്റെ ആസ്തിയിൽപ്പെട്ട വഖഫ് സ്ഥലം 21-ാം വാർഡ് മെമ്പറും മുൻ സി.പി.എം ലോക്കൽ സെക്രട്ടറിയുമായ പി.ആർ ഫൈസലിൻ്റെ നേത്യത്വത്തിൽ ഏതാനും ചില ആളുകൾ വഖഫ് ഭൂമി കൈയ്യേറി റോഡ് വെട്ടിയിട്ടുള്ളതാണ്. ഈ വിഷയം ജമാഅത്തിലെ മുഴുവൻ ആൾക്കാർക്കും വിഷമം ഉണ്ടാക്കിയ കാര്യമാണ്.
സി.പി.ഐ.എം ന്റെ പ്രാദേശിക നേതാക്കൾ അടക്കം അനുഭാവികളും വഖഫ് ഭൂമി കൈയ്യേറി റോഡ് വെട്ടിയതിനെതിരെ പരാതിയുമായി മുന്നോട്ട് പോകണം എന്നും, ലോക്കൽ സെക്രട്ടറി പി.ആർ ഫൈസലിനെതിരെ പാർട്ടിയിൽ പരാതി കൊടുക്കണമെന്നും എന്നോട് പറഞ്ഞതിനാൽ ഞാൻ പാർട്ടി ജില്ലാ സെക്രട്ടറിക്കും ഏരിയാ സെക്രട്ടറിക്കും പരാതി നൽകുകയുണ്ടായി.
ജമാഅത്ത് കമ്മറ്റിക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയ അനധികൃത റോഡ് വെട്ടൽ വിഷയത്തിൽ പ്രാദേശിക നേതാക്കൾ അനാവശ്യമായി ഇടപെട്ടതിനെതിരെയാണ് ഞാൻ പാർട്ടിക്ക് പരാതി കൊടുത്തത്. വഖഫ് ഭൂമി കൈയ്യേറിയതുമായി ബന്ധപ്പെട്ട് പരാതി പോലീസിലും മറ്റും കൊടുത്തിട്ടുണ്ടെങ്കിലും കൈയ്യേറിയ ഭൂമി തിരിച്ചു ലഭിക്കുന്നതിനാവശ്യമായ ഒരു നടപടിയും പോലീസിൻ്റെയും വഖഫ് ബോർഡിൻ്റെയും ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
ഈ വിവരങ്ങൾ എല്ലാം കാണിച്ചുകൊണ്ട് ഞാൻ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മറ്റും പരാതി കൊടുക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
പി.ആർ. ഫൈസലിന്റെ ഏകപക്ഷീയമായ നടപടികൾ പാർട്ടി അണികളിൽ ഭൂരിഭാഗ ത്തിനും ശക്തമായ എതിർപ്പുള്ളതാണ്. അതുപോലെ ജമാഅത്ത് അംഗങ്ങളും നാട്ടുകാരും 21-ാം വാർഡ് കൗൺസിലർ പി.ആർ ഫൈസലിൻ്റെ വഖഫ് ഭൂമി കൈയ്യേറിയ വിഷയത്തിൽ അതൃപ്തിയുള്ളവരാണ്.

