Spread the love

കോഴിക്കോട് പശുക്കടവില്‍ വീട്ടമ്മയായ ബേബി മരിച്ചത് പന്നിയെ പിടിക്കാന്‍ വെച്ച വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം. അയല്‍വാസിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. ഇയാളുടെ വീട്ടില്‍നിന്നും വൈദ്യുതിക്കെണിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീടിന് സമീപത്തുള്ള പറമ്പില്‍ ബോബിയെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പന്നികളെ പിടിക്കാന്‍ അനധികൃതമായി വെച്ച വൈദ്യുതിക്കെണിയില്‍നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് ഇപ്പോള്‍ കരുതുന്നത്. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കസ്റ്റഡിയിലുള്ള അയല്‍വാസിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.

ബോബിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും രംഗത്തെത്തിയിരുന്നു. മരണം നടന്നതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായും ആരോപണങ്ങള്‍ ഉണ്ടായി.